ഫഹദ് ഫാസിൽ ഉപയോ​ഗിച്ച കുഞ്ഞൻ ഫോണാണ് താരം. കാണാൻ കുഞ്ഞനാണെങ്കിലും വിലയിൽ കുറവില്ല ഒപ്പം അത് നൽകുന്ന ഫീച്ചറുകളും സവിശേഷതയുള്ളതാണ്.

സോഷ്യൽ മീഡിയയിലെല്ലാം താരം ഇപ്പോൾ ഫഹദ് ഫാസിൽ ഉപയോ​ഗിച്ച കുഞ്ഞൻ ഫോണാണ്. കയ്യിൽ ഒതുങ്ങുന്ന സിംപിൾ കീപാഡ് ഫോണാണെന്നാണ് ആദ്യം എല്ലാവരും ഇതിനെ തെറ്റിദ്ധരിച്ചത്. എന്നാൽ ആഡംബര ബ്രാൻഡായ വെർട്ടു ഫോണാണ് ഫഹദിന്റെ കയ്യിൽ എന്നറിഞ്ഞതോടെ ഇതിന്റെ വിലയും മോഡലും തപ്പുകയാണ് നെറ്റിസൺസ്. കാണാൻ കുഞ്ഞനാണെങ്കിലും വിലയിൽ കുറവില്ല ഒപ്പം അത് നൽകുന്ന ഫീച്ചറുകളും സവിശേഷതയുള്ളതാണ്. 

എന്താണ് വെർട്ടു?

യുകെ ആസ്ഥാനമായുള്ള ഫോൺ നിർമ്മാതാക്കളാണ് വെർട്ടു. 1998 ൽ സ്ഥാപിതമായ വെർട്ടു, മൊബൈൽ ഫോൺ നിർമ്മാതാക്കളായ നോക്കിയയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. ഇനി ഇതിന്റെ ചരിത്രം അറിയാം. തുടക്കത്തിൽ ഇംഗ്ലണ്ടിലെ ഹാംഷെയറിലെ ചർച്ച് ക്രൂഖാമിലുള്ള ഫാക്ടറികളിലാണ് വെർട്ടു ഫോണുകൾ നിർമ്മിച്ചിരുന്നത്. അന്ന്, മൊബൈൽ ഫോൺ പ്രവർത്തനങ്ങളെക്കാൾ കരകൗശല വൈദഗ്ദ്ധ്യം, ശൈലി, സേവനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് വെർട്ടു തുടക്കത്തിൽ ഹാൻഡ്‌സെറ്റുകൾ വിറ്റഴിച്ചത്. ഇപ്പോഴും അതു തന്നെയാണ് വെർട്ടുവിന്റെ മുഖമുദ്ര. ന്യൂയോർക്ക് സിറ്റി , ദുബായ് , മോസ്കോ , ഫ്രാങ്ക്ഫർട്ട് , ഹോങ്കോംഗ് , പാരീസ് , സിംഗപ്പൂർ എന്നിവിടങ്ങളിൽ വെർട്ടു ചുവടുകൾ ഉറപ്പിച്ചു. എന്നാൽ, 2012 ഒക്ടോബറിൽ, നോക്കിയ വെർട്ടുവിനെ സ്വകാര്യ ഇക്വിറ്റി ഗ്രൂപ്പായ ഇക്വിറ്റി VI ന് വിറ്റു,. എന്നാൽ കമ്പനി 10% വിഹിതം നിലനിർത്തി. 2013 അവസാനത്തോടെ, വെർട്ടുവിന് ഏകദേശം 350,000 ഉപഭോക്താക്കളുണ്ടായിരുന്നു, 2015 ൽ, ഇക്വിറ്റി വെർട്ടുവിന്റെ ഹോങ്കോംഗ് ആസ്ഥാനമായുള്ള ഹോൾഡിംഗ് കമ്പനിയായ ഗോഡിൻ ഹോൾഡിംഗ്സിന് വിറ്റതായി പ്രഖ്യാപിച്ചു 2017 മാർച്ചിൽ ഗോഡിൻ ഹോൾഡിംഗ്സ് കമ്പനി സൈപ്രസ് ആസ്ഥാനമായുള്ള ടർക്കിഷ് കമ്പനിയായ ബാഫെർട്ടൺ ലിമിറ്റഡിന് വെർട്ടുവിനെ വിറ്റു. 2017-ൽ കമ്പനി പാപ്പരായി. പുതിയ ഓഹരി ഉടമകൾ പാപ്പരത്ത സംരക്ഷണത്തിനായി കോടതിയിൽ അപേക്ഷ വരെ നൽകി. പാപ്പരാകുന്നതിന് മുമ്പ് പുറത്തിറങ്ങിയ അവസാന വെർട്ടു ഹാൻഡ്‌സെറ്റായിരുന്നു വെർട്ടു കോൺസ്റ്റലേഷന്റെ 2017 പതിപ്പ്. എന്നാൽ, 2018 ൽ, വെർട്ടു പാപ്പരത്തത്തിൽ നിന്ന് കരകയറി, ഒക്ടോബറിൽ ബീജിംഗിൽ നടന്ന ഒരു പരിപാടിയിൽ ആസ്റ്റർ പി സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചു. 2022 ഒക്ടോബറിൽ ഡ്യുവൽ എഐ മോഡലുകൾ പുറത്തിറക്കി. വെബ് 3.0 ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ, ബിൽറ്റ്-ഇൻ ഇമേജ് ടു എൻഎഫ്ടി കൺവെർട്ടർ എന്നിവയുള്ള "ലോകത്തിലെ ആദ്യത്തെ വെബ്3 ഫോൺ ആണിതെന്ന് വെർട്ടു അവകാശപ്പെട്ടു.

ഫഹദിന്റെ കയ്യിലുള്ള വെര്‍ട്ടു ഫോൺ വെര്‍ട്ടു അസന്റ് ലീരിസിലുള്ളെതെന്നാണ് സോഷഅയൽ മീഡിയയുടെ കണ്ടുപിടിത്തം. അഞ്ച് ലക്ഷം രൂപവരെ വിലയുള്ളതാണ് വെര്‍ട്ടു അസന്റ് സീരീസിലെ ഫോണുകള്‍.