Asianet News MalayalamAsianet News Malayalam

ഫിക്സഡ് ഡെപോസിറ്റിന് ഇനി ഉയർന്ന പലിശ; നിരക്ക് വർധിപ്പിച്ച് ഫെഡറൽ ബാങ്ക്

നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഫെഡറൽ ബാങ്കിന്റെ പലിശ നിരക്കുകൾ അറിഞ്ഞിരിക്കൂ.

Federal Bank hikes interest rates on fixed deposits 
Author
Trivandrum, First Published May 17, 2022, 11:28 AM IST

സ്വകാര്യമേഖലയിലെ വായ്പാദാതാവായ ഫെഡറൽ ബാങ്ക് (Federal Bank) സ്ഥിരനിക്ഷേപങ്ങളുടെ (Fixed deposit) പലിശ നിരക്ക് (Interest rate) വർധിപ്പിച്ചു. 2 കോടി രൂപയിൽ താഴെയുള്ള, എല്ലാ കാലയളവിൽ ഉൾപ്പെടുന്ന നിക്ഷേപങ്ങൾക്കും പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. ഏഴ് ദിവസം മുതൽ 2223 ദിവസം വരെ നീളുന്ന നിക്ഷേപങ്ങൾക്ക്  2.65 ശതമാനം മുതൽ 5.75 ശതമാനം വരെ പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 3.15 ശതമാനം മുതൽ  6.40 ശതമാനം വരെ പലിശ ലഭിക്കും. 

ഏഴ് ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 2.50 ശതമാനം പലിശ നിരക്ക് ഇതിനുമുൻപ് ബാങ്ക്  വാഗ്ദാനം ചെയ്തിരുന്നു. ഇതിൽ 15 ബേസിസ് പോയിന്റ് വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇനിമുതൽ ഏഴ് ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്  2.65 ശതമാനം പലിശ ലഭിക്കും. 30 മുതൽ 45 ദിവസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക്  3 ശതമാനത്തിൽ നിന്നും 25 ബേസിസ് പോയിന്റ് ഉയർത്തി 3.25 ശതമാനമാക്കി. 46 ദിവസം മുതൽ 60 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഫെഡറൽ ബാങ്ക് ഇപ്പോൾ 3.65 ശതമാനം മുതൽ 3.75 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.  മുമ്പ് 46 ദിവസം മുതൽ 90 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക്  3.25 ശതമാനമായിരുന്നു പലിശ നിരക്ക്.  91 ദിവസം മുതൽ 119 ദിവസം വരെയും 120 ദിവസം മുതൽ 180 ദിവസം വരെയും കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് യഥാക്രമം 4.00 ശതമാനവും 4.25 ശതമാനവുമാണ്. മുമ്പ് 91 ദിവസം മുതൽ 180 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.75 ശതമാനമായിരുന്നു.

Read Also : LIC : എൽഐസി ലിസ്റ്റിംഗ്; എട്ട് ശതമാനം കിഴിവിൽ വ്യാപാരം ആരംഭിച്ചു

181 ദിവസം മുതൽ 270 ദിവസം വരെയും 271 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് യഥാക്രമം 4.50 ശതമാനവും 4.75 ശതമാനവുമാണ്. 181 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് മുൻപ് പലിശ നിരക്ക് 4.40 ശതമാനമായിരുന്നു. ഒരു  വർഷം മുതൽ 549 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.40 ശതമാനവും 550 ദിവസത്തെ നിക്ഷേപത്തിന് 5.50 ശതമാനവും 551 ദിവസം മുതൽ 2 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.40 ശതമാനവും പലിശ നിരക്ക് ഫെഡറൽ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 

Read Also : Gold price today : മഴയത്തും ചൂടായി സ്വർണവില; വില ഉയർന്നത് അഞ്ച് ദിവസത്തിന് ശേഷം

രണ്ട് വർഷം മുതൽ 3 വർഷത്തിൽ താഴെയും 3 വർഷം മുതൽ 5 വർഷത്തിൽ താഴെയും കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് മുമ്പ് യഥാക്രമം 5.35 ശതമാനവും 5.40 ശതമാനവും ആയിരുന്നു, എന്നാൽ ഇപ്പോൾ 2 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.75 ശതമാനമായി ഉയർത്തി. 

Read Also : റെക്കോർഡിട്ട് വിമാന ഇന്ധന വില ; പറക്കലിന് ഇനി ചെലവ് കൂടും

5 വർഷം മുതൽ 2221 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് മുമ്പ് 5.60 ശതമാനമായിരുന്നു, എന്നാൽ ഇപ്പോൾ 15 ബേസിസ് പോയിന്റ് വർധിപ്പിച്ച് 5.75 ശതമാനമാക്കി. 2222 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് മുൻപ് 5.75 ശതമാനമായിരുന്നു, എന്നാൽ ഇപ്പോൾ അത് 20 ബേസിസ് പോയിന്റ് ഉയർത്തി 5.95 ശതമാനമാക്കി. 2223 ദിവസമോ അതിനു മുകളിലോ ഉള്ള നിക്ഷേപങ്ങൾക്ക്, ഫെഡറൽ ബാങ്ക് ഇപ്പോൾ 5.75 ശതമാനം പലിശ നൽകും. മുതിർന്ന പൗരന്മാർക്ക് എല്ലാ കാലയളവിലേക്കുമുള്ള നിക്ഷേപങ്ങൾക്ക് 0.50 ശതമാനം അധിക പലിശ ലഭിക്കും. 

ഫെഡറൽ ബാങ്കിന്റെ സ്ഥിര നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്കുകൾ

 

  • 7 ദിവസം മുതൽ 29 ദിവസം വരെ- 2.65%
  • 30 ദിവസം മുതൽ 45 ദിവസം വരെ- 3.25%
  • 46 ദിവസം മുതൽ 60 ദിവസം വരെ- 3.65%
  • 61 ദിവസം മുതൽ 90 ദിവസം വരെ- 3.75%
  • 91 ദിവസം മുതൽ 119 ദിവസം വരെ- 4.00%
  • 120 ദിവസം മുതൽ 180 ദിവസം വരെ- 4.25%
  • 181 ദിവസം മുതൽ 270 ദിവസം വരെ- 4.50%
  • 271 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ- 4.75%
  • 1 വർഷം മുതൽ 549 ദിവസം വരെ- 5.40%
  • 550 ദിവസം- 5.50%
Follow Us:
Download App:
  • android
  • ios