Asianet News MalayalamAsianet News Malayalam

പ്രധാന വ്യവസായങ്ങള്‍ തിരിച്ചുവരവിന്‍റെ പാതയില്‍, പണപ്പെരുപ്പം നിയന്ത്രണത്തില്‍: ധനമന്ത്രി നിര്‍മല സീതാരാമന്‍

ഓഗസ്റ്റില്‍ പണപ്പെരുപ്പം കഴിഞ്ഞ പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയിരുന്നു. 

finance minsters press conference
Author
New Delhi, First Published Sep 14, 2019, 3:25 PM IST


ദില്ലി: രാജ്യത്ത് ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ൽ പണപ്പെരുപ്പ നിരക്ക് നിയന്ത്രിണത്തിലാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. റീട്ടെയ്ല്‍ പണപ്പെരുപ്പം ഇപ്പോഴും നാല് ശതമാനത്തില്‍ താഴെയാണെന്ന് നിര്‍മല സീതാരാമന്‍ അറിയിച്ചു. 

ഓഗസ്റ്റില്‍ പണപ്പെരുപ്പം കഴിഞ്ഞ പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയിരുന്നു. ഓഗസ്റ്റില്‍ 3.21 ശതമാനമാണ് റീട്ടെയ്ല്‍ പണപ്പെരുപ്പം. ജൂലൈയിൽ 3.15 ശതമാനവും 2018 ഓഗസ്റ്റിൽ 3.69 ശതമാനവുമായിരുന്നു പണപ്പെരുപ്പം. രാജ്യത്ത് സ്ഥിര നിക്ഷേപത്തില്‍ വളര്‍ച്ചയുണ്ടായതായും ധനമന്ത്രി വ്യക്തമാക്കി. പ്രതിസന്ധിയിലായ വ്യവസായങ്ങള്‍ തിരിച്ചുവരവിന്‍റെ പാതയിലാണെന്നും ധനമന്ത്രി വ്യക്തമാക്കി. 
 

Follow Us:
Download App:
  • android
  • ios