Asianet News MalayalamAsianet News Malayalam

ദീപാവലി: ശിവകാശിയിൽ വിറ്റത് 6000 കോടിയുടെ പടക്കം

ദീപാവലി കാലത്ത് ശിവകാശിയിലെ പടക്ക കച്ചവടക്കാർക്ക് ലോട്ടറി. മൊത്തം വിട്ടു തീർത്തത് 6000  കോടിയുടെ പടക്കങ്ങൾ. 

Firecrackers worth 6,000 crores were sold in Sivakasi
Author
First Published Oct 31, 2022, 3:37 PM IST

ദീപാവലി കാലത്ത് വീണ്ടും ശക്തമായി പടക്ക വിപണി. ദില്ലി ഒഴികെ രാജ്യത്തിന്റെ മറ്റെല്ലാ ഭാഗത്തും പടക്കം വൻതോതിൽ വിറ്റഴിക്കപ്പെട്ടതോടെ ശിവകാശിയിലെ പടക്ക കച്ചവടക്കാർക്ക് ഇക്കുറി ദീപാവലി സന്തോഷം നിറഞ്ഞതായി. 6000 കോടി രൂപയുടെ കച്ചവടം നടന്നതായാണ് കണക്ക്. വിറ്റു പോകാത്തതായി ഒന്നുമില്ലെന്നതും ശിവകാശിക്കാർക്ക് സന്തോഷം നൽകുന്നു.

കഴിഞ്ഞ രണ്ട് ദീപാവലികൾ കോവിഡ് നിയന്ത്രണങ്ങൾ കൊണ്ടുപോയതോടെ ഇക്കുറി ഉണ്ടായ വിറ്റ് വരവ് കച്ചവടക്കാർക്ക് വലിയ ആശ്വാസമാണ്. കോവിഡിന് മുൻപത്തെ വർഷങ്ങളിലെ ആകെ വിറ്റു വരവിലും അധികം ഇക്കുറി നേടാൻ കഴിഞ്ഞത് നേട്ടമായി. 2016 നും 2019 നും ഇടയിലെ ദീപാവലി കാലങ്ങളിൽ 4000 കോടി രൂപ മുതൽ 5000 കോടി രൂപ വരെയായിരുന്നു ആകെ പടക്ക വിറ്റുവരവ്.

ALSO READ : കാൻസറിന് കാരണമാകുന്ന രാസവസ്തു; ഡവ് അടക്കം അടക്കം 5 ജനപ്രിയ ബ്രാൻഡുകളെ തിരിച്ചുവിളിച്ച് യൂണിലിവർ

 എന്നാൽ വിൽപ്പന മാത്രമല്ല വരുമാനം വർദ്ധിക്കാൻ കാരണമെന്നും കച്ചവടക്കാർ പറയുന്നുണ്ട്. കോവിഡ് കാലത്തിനു ശേഷം അസംസ്കൃത വസ്തുക്കളിൽ ഉണ്ടായ വർദ്ധനവ്, റീട്ടെയിൽ തലത്തിൽ പടക്ക വിലയിൽ ഇത്തവണ 35% വരെ വർദ്ധനവിന് കാരണമായിട്ടുണ്ടെന്നും ഇതുകൂടി ചേർന്നതാണ് ഇക്കുറി ഉണ്ടായ 6000 കോടിയുടെ വിറ്റുവരാവെന്നുമാണ് കച്ചവടക്കാർ പറയുന്നത്.

കോവിഡ് കാലത്ത് ശിവകാശിയിലെ പടക്ക നിർമ്മാണ യൂണിറ്റുകളും കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. രണ്ട് വർഷത്തിന് ശേഷം എത്തിയ ആഘോഷത്തിന്റെ ആവേശം വിപണികളിലെല്ലാം പ്രതിഫലിച്ചു. കേരളത്തിലേക്കും ശിവകാശിയിൽ നിന്നുള്ള പടക്കങ്ങളാണ് കൂടുതലും എത്താറുള്ളത്. മാറ്റ് ആഘോഷ വേളകളിൽ പടക്ക വിപണി സജീവമാകാറുണ്ട് എന്കളിലും ദീപാവലി പടക്ക നിര്മ്മാണ മേഖല കാത്തിരിക്കുന്ന ഉത്സവം ആണ്. ദീപാവലിയോട് അനുബന്ധിച്ച് മറ്റ് വിപണികളും നേട്ടത്തിലാണ്. 

Follow Us:
Download App:
  • android
  • ios