Asianet News MalayalamAsianet News Malayalam

വടിയെടുത്ത് ആർബിഐ, ടാറ്റ അടക്കം അഞ്ച് കമ്പനികൾക്ക് ശിക്ഷ

അഞ്ച് പെയ്മെന്റ് സിസ്റ്റം കമ്പനികൾക്ക് പിഴശിക്ഷ വിധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കേന്ദ്ര ബാങ്കിന്റെ ചില നിർദ്ദേശങ്ങൾ പാലിക്കാതെ ഇരുന്നതാണ് പിഴശിക്ഷ പിടിക്കാൻ കാരണം.

Five companies including Tata have been fined by rbi
Author
India, First Published Aug 27, 2021, 10:49 PM IST

ദില്ലി: അഞ്ച് പെയ്മെന്റ് സിസ്റ്റം കമ്പനികൾക്ക് പിഴശിക്ഷ വിധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കേന്ദ്ര ബാങ്കിന്റെ ചില നിർദ്ദേശങ്ങൾ പാലിക്കാതെ ഇരുന്നതാണ് പിഴശിക്ഷ പിടിക്കാൻ കാരണം. ട്രാൻസ്ലേഷൻ അനലിസ്റ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മൂന്നു കോടി രൂപയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിഴ ശിക്ഷ. 

എസ്ക്രോ അക്കൗണ്ട് ബാലൻസ്, ചില ഇടപാടുകൾക്ക് മുകളിലുള്ള പരമാവധി പരിധി ലംഘനം, കെവൈസി എന്നിവയുമായി ബന്ധപ്പെട്ട നിർദേശങ്ങളാണ് കമ്പനികൾ തെറ്റിച്ചത്. ഇതേ തുടർന്നാണ് കേന്ദ്ര ബാങ്ക് ശിക്ഷാ നടപടി എടുത്തത്.

 ടാറ്റാ കമ്യൂണിക്കേഷൻസ് അടക്കം നാല് വൈറ്റ് ലേബൽ എടിഎം ഓപ്പറേറ്റർമാർക്കാണ് ഒന്നു മുതൽ രണ്ട് കോടി വരെ പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്. ബിടിഐ പെയ്മെന്റ്സ്, ഹിറ്റാച്ചി പെയ്മെന്റ്സ് എന്നിവയ്ക്ക് രണ്ടു കോടി രൂപയാണ് പിഴ. ടാറ്റാ കമ്യൂണിക്കേഷൻസ് പെയ്മെന്റ് സൊല്യൂഷൻ, വക്രൻജി എന്നിവയ്ക്ക് ഒരു കോടി രൂപയാണ് പിഴ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios