7.41 ബില്യണ്‍ ഡോളറാണ് ചുരുങ്ങിയ കാലയളവ് കൊണ്ട് അംബാനി സ്വന്തമാക്കിയത്. 

മുംബൈ: ഇന്ത്യയിലെ അഞ്ച് കോടീശ്വരന്‍മാര്‍ ആറുമാസം കൊണ്ട് സമ്പാദിച്ചത് ഒരു ലക്ഷം കോടി രൂപ. സമ്പത്തില്‍ ഏറ്റവും മുമ്പിലുള്ള ഏഴ് കോടീശ്വരന്‍മാര്‍ സ്വന്തമാക്കിയത് 1.40 കോടി രൂപയും. 2019 ആരംഭിച്ച് ആറുമാസം കൊണ്ടാണ് ഇവര്‍ ഇത്രയും തുക സമ്പാദിച്ചത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയാണ് ഇന്ത്യയില്‍ സമ്പാദ്യത്തില്‍ ഒന്നാമത് എത്തിയത്. 7.41 ബില്യണ്‍ ഡോളറാണ് ചുരുങ്ങിയ കാലയളവ് കൊണ്ട് അംബാനി സ്വന്തമാക്കിയത്. ലോക കോടീശ്വരന്‍മാരില്‍ പന്ത്രണ്ടാം സ്ഥാനത്താണ് മുകേഷ് അംബാനി. 2019 ജൂണ്‍ 28-ലെ കണക്കുകള്‍ പ്രകാരം അംബാനിയുടെ സ്വത്ത് 51.7 കോടി ഡോളറാണ്. ആറുമാസത്തിനുള്ളില്‍ അംബാനിയുടെ സ്വത്തില്‍ 50,000 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 14 ശതമാനം നേട്ടമാണ് റിയന്‍സ് ഇന്‍ഡസ്ട്രീസ് ഈ വര്‍ഷം ഇതുവരെ സ്വന്തമാക്കിയത്.

പ്രുഖ ഐടി കമ്പനിയായ വിപ്രോയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അസിം പ്രേംജിയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇദ്ദേഹത്തിന്‍റെ സ്വത്തില്‍ 4.73 ബില്യണ്‍ ഡോളറാണ് വര്‍ധിച്ചത്. ലോക സമ്പന്നരില്‍ 44-ാം സ്ഥാനമാണ് അസിം പ്രേംജിക്കുള്ളത്. ഇക്കാലയളവില്‍ വിപ്രോയുടെ ഓഹരി മൂല്യം 13.6 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ സെന്‍സെക്സ് ഒമ്പത് ശതമാനം മാത്രമാണ് ഉയര്‍ന്നത്.