നിലവിൽ, നിരവധി ചെറുകിട ധനകാര്യ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് പ്രതിവർഷം 9% വരെ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.
അഞ്ച് വർഷത്തിന് ശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. 25 ബേസിസ് പോയിന്റാണ് പലിശ നിരക്കിൽ ആർബിഐ കുറച്ചത്. ഇതിന് പിന്നാലെ രാജ്യത്തെ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിൻ്റെ പലിശ കുറച്ചിട്ടുണ്ട്. ഇതോടെ ഉയർന്ന വരുമാനമുള്ള സ്ഥിര നിക്ഷേപ പദ്ധതികൾ തിരയുകയാണ് നിക്ഷേപകർ. നിലവിൽ, നിരവധി ചെറുകിട ധനകാര്യ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് പ്രതിവർഷം 9% വരെ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.
ചെറുകിട ധനകാര്യ ബാങ്കുകളുടെ പലിശ നിരക്കുകൾ അറിയാം
1. നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്: 546 മുതൽ 1111 ദിവസം വരെയുള്ള കാലയളവിന് 9% പലിശ നൽകുന്നു
2. ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്: 2 മുതല്‍ 3 വര്‍ഷം വരെ 8.50%
3. ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്: 888 ദിവസത്തേക്ക് 8.25%
4. ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്: 12 മാസത്തേക്ക് 8.25%
5. എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്: 18 മാസത്തേക്ക് 8%
6. സ്വകാര്യ ബാങ്കുകളുടെ എഫ്ഡി പലിശ നിരക്കുകള്‍ ഇങ്ങനെയാണ്
7. ഡിസിബി ബാങ്ക്: 19 മുതല്‍ 20 മാസം വരെ 8.05%
8. ബന്ധന്‍ ബാങ്ക്: 1 വര്‍ഷത്തേക്ക് 8.05%
9. ആര്‍ബിഎല്‍ ബാങ്ക്: 500 ദിവസത്തേക്ക് 8%
10. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്: 1 വര്‍ഷം 5 മാസം മുതല്‍ 1 വര്‍ഷം 6 മാസം വരെ 7.99%
11. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്: 400 മുതല്‍ 500 ദിവസം വരെ 7.90%
12. എച്ച്ഡിഎഫ്സി ബാങ്ക്: 55 മാസത്തേക്ക് 7.40%
13. ഐസിഐസിഐ ബാങ്ക്: 15 മാസം മുതല്‍ 2 വര്‍ഷം വരെ 7.25% പലിശ
