Asianet News MalayalamAsianet News Malayalam

വീട്ടുപകരണങ്ങൾ വിൽക്കുക മാത്രമല്ല, റിപ്പയർ ചെയ്യാനും ഫ്ലിപ്കാർട്ട്

റിപ്പയർ, സേവന ബിസിനസിലേക്ക് ചുവടുവച്ച് ഫ്ലിപ്പ്കാർട്ട്. ഇനി മുതൽ വീട്ടുപകരണങ്ങളുടെ റിപ്പയർ, മെയിന്റനൻസ്, ഇൻസ്റ്റാളേഷൻ എന്നിവയെ കുറിച്ച് ആശങ്ക വേണ്ട
 

Flipkart entered into the home product services domain
Author
First Published Dec 23, 2022, 12:55 PM IST

മുംബൈ: ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്കാർട്ട്, തങ്ങളുടെ ആപ്പിൽ എല്ലാ വീട്ടുപകരണങ്ങൾക്കുമായി റിപ്പയർ, മെയിന്റനൻസ്, ഇൻസ്റ്റാളേഷൻ തുടങ്ങിയ സേവനങ്ങൾ ആരംഭിക്കുന്നു. ആദ്യമായാണ് ഫ്ലിപ്കാർട്ട് ഇത്തരത്തിലുള്ള സേവനങ്ങൾ ഉൾപ്പെടുത്തുന്നത്. 
 
സേവന വിഭാഗമായ ജീവ്സിന്റെ ശൃംഖലയുമായി സഹകരിച്ച്, കമ്പനി ഏതാനും മാസങ്ങൾക്ക് മുമ്പ് വീട്ടുപകരണങ്ങൾക്കുമായി  റിപ്പയർ സേവങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. വാതില്പടി സേവനങ്ങളും ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. ഇതോടെ, യുണികോൺ അർബൻ കമ്പനിയുമായും മിസ്റ്റർ റൈറ്റ്, ഓൺസൈറ്റ്ഗോ തുടങ്ങിയ സ്റ്റാർട്ടപ്പുകളുമായും ഫ്ലിപ്പ്കാർട്ട് മത്സരിക്കും.

"ജീവ്സിൽ, കാര്യക്ഷമമായ, ഉപഭോക്തൃ കേന്ദ്രീകൃതമായ വിൽപ്പനാനന്തര സേവനങ്ങൾ നൽകാൻ ഞങ്ങൾ തുടർച്ചയായി പരിശ്രമിക്കുന്നു. അസംഘടിത, ഓഫ്‌ലൈൻ സേവന ദാതാക്കളിൽ നിന്നും വീട്ടുപകരണങ്ങൾ അവതരിപ്പിക്കുന്നതിലൂടെയും വിശ്വസനീയമായ വിൽപ്പനാനന്തര സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഉപഭോക്താക്കൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഞങ്ങൾ ബോധവാന്മാരാണ്. ഫ്ലിപ്കാർട്ട് ആപ്പിലെ സേവനങ്ങൾ, ഉപഭോക്താക്കൾക്ക് ഇപ്പോൾ വീട്ടുഉപകാരണങ്ങൾക്കുള്ള റിപ്പയർ ഗ്യാരണ്ടിയുടെ പിന്തുണയോടെ സൗകര്യപ്രദവും വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ വിൽപ്പനാനന്തര സേവനങ്ങളിലേക്ക് ആക്സസ് ഉണ്ടായിരിക്കുമെന്ന് ഫ്ലിപ്കാർട്ട് ഗ്രൂപ്പിന്റെ ജീവ്സ് സിഇഒ നിപുൻ ശർമ്മ പറഞ്ഞു.

400 നഗരങ്ങളിലായി 300-ലധികം വാക്ക്-ഇൻ സേവന കേന്ദ്രങ്ങളും 1,000-ലധികം സേവന പങ്കാളികളും 9,000 പരിശീലനം ലഭിച്ച എഞ്ചിനീയർമാരും ജീവിന് ഉണ്ട്. ഫ്ലിപ്കാർട്ടിലൂടെ ഈ സേവനം നൽകുന്നതിലൂടെ ഉപയോക്താക്കൾക്ക് മികച്ച വില്പനന്തര സേവനങ്ങൾ നല്കാൻ ഫ്ലിപ്കാർട്ടിന് സാധിക്കും.  

Follow Us:
Download App:
  • android
  • ios