Asianet News MalayalamAsianet News Malayalam

ആമസോണ്‍ പ്രൈമിനെ വെല്ലാന്‍ ഫ്ലിപ്കാര്‍ട്ടിന്റെ തുറുപ്പുചീട്ട്; അതും മൂന്നിലൊന്ന് വിലയില്‍

സെയിലുകളില്‍ നേരത്തെയുള്ള പ്രവേശനവും അധിക വിലക്കുറവുകളും ഉള്‍പ്പെടെ ആമസോണ്‍ പ്രൈമിലൂടെ ലഭിക്കുന്ന ഓഫറുകളാണ് ഫ്ലിപ്കാര്‍ട്ടും വിഐപിയിലൂടെ വാഗ്ദാനം ചെയ്യുന്നത്. ഒപ്പം തെരഞ്ഞെടുക്കപ്പെട്ട ഏരിയയില്‍ ഓര്‍ഡറുകള്‍ അതേ ദിവസമോ തൊട്ടടുത്ത ദിവസമോ ഡെലിവറി ചെയ്യും. 

Flipkart introduces new service claiming its upper hand over flipkart in a one third of price afe
Author
First Published Oct 3, 2023, 11:06 AM IST

ഫ്ലിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും വാര്‍ഷിക വ്യാപാരോത്സവത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇരു കമ്പനികളും തമ്മിലുള്ള മത്സരം പുതിയ തലങ്ങളിലേക്ക് കടക്കുന്നു. ഉപയോക്താക്കള്‍ക്ക് അധിക ആനുകൂല്യങ്ങള്‍ നല്‍കിയിരുന്ന ആമസോണ്‍ പ്രൈമിന് സമാനമായി പുതിയ സംവിധാനം ഒരുക്കുകയാണ് ഫ്ലിപ്കാര്‍ട്ട്. ആമസോണ്‍ വിഐപി എന്നാണ് പേരിട്ടിരിക്കുന്നത്. ബിഗ് ബില്യന്‍ ഡേ സെയിലിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ഫ്ലിപ്കാര്‍ട്ട് നിര്‍ണായക പ്രഖ്യാപനം നടത്തിയത്.

തുടക്കത്തിലെ ഓഫറെന്ന നിലയില്‍ 499 രൂപയാണ് ഫ്ലിപ്കാര്‍ട്ട് വിഐപിക്ക് ഈടാക്കുന്നത്. ആമസോണ്‍ പ്രൈം ആരംഭിച്ചപ്പോഴും ആദ്യകാലങ്ങളില്‍ ഇതേ തുക തന്നെയായിരുന്നു. എന്നാല്‍ നിലവില്‍ ഇതിന്റെ മൂന്നിരട്ടിയോളം തുകയാണ് ഇപ്പോള്‍ ആമസോണ്‍ പ്രൈമിന് കൊടുക്കേണ്ടത്. ഫ്ലിപ്കാര്‍ട്ട് വിഐപി സബ്സ്ക്രിപ്ഷന്‍ നിരക്കും ഭാവിയില്‍ ഉയര്‍ത്തിയേക്കും. സെയിലുകളില്‍ നേരത്തെയുള്ള പ്രവേശനവും അധിക വിലക്കുറവുകളും ഉള്‍പ്പെടെ ആമസോണ്‍ പ്രൈമിലൂടെ ലഭിക്കുന്ന ഓഫറുകളാണ് ഫ്ലിപ്കാര്‍ട്ടും വിഐപിയിലൂടെ വാഗ്ദാനം ചെയ്യുന്നത്. ഒപ്പം തെരഞ്ഞെടുക്കപ്പെട്ട ഏരിയയില്‍ ഓര്‍ഡറുകള്‍ അതേ ദിവസമോ തൊട്ടടുത്ത ദിവസമോ ഡെലിവറി ചെയ്യും. എന്നാല്‍ മറ്റ് പ്രദേശങ്ങളിലെ കാര്യം വ്യക്തമല്ല. നിലവില്‍ ഫ്ലിപ്കാര്‍ട്ട് അതേ ദിവസത്തെ ഡെലിവറി സേവനം വാഗ്ദനം ചെയ്യുന്നില്ല. ഇക്കാര്യത്തില്‍ പ്രൈമിലൂടെ ആമസോണിനുണ്ടായിരുന്ന മേല്‍ക്കൈ ഇതോടെ ഫ്ലിപ്കാര്‍ട്ട് കൂടി നേടുകയാണ്.

ഇതിന് പുറമെ റിട്ടേണുകള്‍ അതിവേഗം തിരിച്ചെടുക്കുന്ന സേവനവും ഫ്ലിപ്കാര്‍ട്ട് വിഐപി വാഗ്ദാനം ചെയ്യുന്നു. നിലവില്‍ റിട്ടേണുകള്‍ 48 മണിക്കൂറിനകമാണ് തിരിച്ചെടുക്കുന്നത്. വിഐപി സേവനം തെരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്ക് സംശയങ്ങള്‍ ദൂരീകരിക്കാനും അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാനും പ്രത്യേക ഏജന്റിന്റെ സേവനം ലഭിക്കും. എന്നാല്‍ ആമസോണ്‍ പ്രൈമിലെ പ്രൈം വീഡിയോ, മ്യൂസിക്, ഗെയിമിങ്, റീഡിങ് സേവനങ്ങള്‍ക്ക് പകരം ഫ്ലിപ്കാര്‍ട്ട് വിഐപിയില്‍ ഒന്നുമില്ല. എന്നാല്‍ ക്ലിയര്‍ട്രിപ്പ് വഴി ബുക്ക് ചെയ്യുന്ന വിമാന ടിക്കറ്റുകള്‍ നാമമാത്രമായ തുകയ്ക്ക് റീഷെഡ്യൂള്‍ ചെയ്യാനുള്ള സൗകര്യമുണ്ടാവും.

Read also:  ഐഫോണ്‍ 14 വരെയുള്ള മോഡലുകള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരമൊരുങ്ങുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios