തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയസെസ് നിലവില്‍ വരുന്ന ഓഗസ്റ്റ് ഒന്നിന് കരിദിനം ആചരിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഇതോടൊപ്പം സെക്രട്ടേറിയറ്റിന് മുന്നില്‍ ധരണ സംഘടിപ്പിക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

പ്രളയത്തില്‍ സര്‍വതും നശിച്ചുപോയ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ ഒരു സഹായവും നല്‍കിയിട്ടില്ലെന്ന് സംഘടന ആരോപിച്ചു. ഈ സാഹചര്യത്തില്‍ വ്യാപാരികളില്‍ നിന്ന് സര്‍ക്കാര്‍ പ്രളയസെസ് പിരിക്കുന്നത് ശരിയല്ല. പത്ത് ലക്ഷം രൂപ പലിശയില്ലാതെ സര്‍ക്കാര്‍ വായ്പ പ്രഖ്യാപിച്ചെങ്കിലും അത് ലഭിച്ചില്ലെന്നും സംഘടന ആരോപിച്ചു.