കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ പുതിയ ഭരണകാര്യ കെട്ടിട സമുച്ചയത്തിന്‍റെ ശിലാസ്ഥാപനം കാക്കനാട്ടെ രാജഗിരി വാലിയില്‍ നടന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി ജി മാത്യുവും ചെയര്‍മാന്‍ സലിം ഗംഗാധരനുമാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്.

എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് (ഓപറേഷന്‍സ്) തോമസ് ജോസഫ് കെ, ചീഫ് ജനറല്‍ മാനേജറും സിഐഒയുമായ റാഫേല്‍ ടി ജെ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് നിര്‍മിക്കുന്നത്.