Asianet News MalayalamAsianet News Malayalam

പുതിയ നിയമനങ്ങളില്ല, കൂടുതൽ പേരെ പിരിച്ചുവിടും; ചെലവ് ചുരുക്കലുമായി മാർക് സക്കർബർഗ്

പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യവും കാരണം ചെലവ് ചുരുകളിലേക്ക് കടന്ന് മെറ്റാ. ജീവനക്കാരെ പിരിച്ച് വിടും. പുതിയ നിയമങ്ങൾ ഉണ്ടാകില്ല 
 

freezing hiring across the board said Meta Founder and CEO Mark Zuckerberg
Author
First Published Sep 30, 2022, 5:51 PM IST

പുതിയ റിക്രൂട്ട്മെന്റുകൾ നടത്തില്ലെന്നും കൂടുതൽ പേരെ പിരിച്ചുവിടുമെന്നും വ്യക്തമാക്കി മെറ്റ സിഇഒയും സ്ഥാപകനുമായ മാർക് സക്കർബർഗ്. ജീവനക്കാരുമായി നടത്തിയ യോഗത്തിൽ അദ്ദേഹം ഇത്തരത്തിൽ പ്രസംഗിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ക്രമമായി ജീവനക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വളർച്ച കുറയ്ക്കുകയാണ് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയുടെ  ലക്ഷ്യം. പല ടീമുകളും ചെറുതാകും. അതിലൂടെ മറ്റ് മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകാനാകുമെന്നും സക്കർബർഗ് പറഞ്ഞതായാണ് വിവരം. മെറ്റയിൽ കഴിഞ്ഞ മെയ് മാസത്തിൽ തന്നെ സക്കർബർഗ് റിക്രൂട്ട്മെന്റ് നടപടികൾ മരവിപ്പിച്ചിരുന്നു.

Read Also: ക്രെഡിറ്റ് കാർഡ് നിയമങ്ങൾ മാറുന്നു; ഈ മൂന്ന് നിയമങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ

അമേരിക്കൻ സാമ്പത്തിക രംഗത്ത് മാന്ദ്യത്തിന്റേതായ കാലാവസ്ഥ ഉണർന്നുവന്ന സാഹചര്യത്തിലാണ് ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ ചെലവ് ചുരുക്കൽ നടപടികളിലേക്ക് കടക്കുന്നതെന്നാണ് വിവരം. വരും മാസങ്ങളിൽ ചെലവ് 10 ശതമാനം വരെ കുറയ്ക്കാനാണ് ശ്രമം.

ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെ അവസാന കണക്കുകൾ പ്രകാരം മാർക് സക്കർബർഗിന്റെ കമ്പനിയിൽ 83553 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ആഗോള തലത്തിൽ തന്നെ ഐടി കമ്പനികൾ ഇത്തരത്തിൽ ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങിയിട്ടുണ്ട്. 

Read Also: പുതിയ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് നിയമങ്ങൾ നാളെ മുതൽ; ടോക്കണൈസേഷന്റെ അവസാന തിയതി ഇന്ന്

അതേസമയം, മാർക്ക് സക്കർബർഗിന്റെ സമ്പത്തിൽ വൻ ഇടിവ് ഉണ്ടായതായാണ് റിപ്പോട്ട്. സക്കർബർഗിന്റെ സമ്പത്തിൽ നിന്നും 71 ബില്യൺ ഡോളർ ആണ് ഈ വർഷം കുറഞ്ഞിരിക്കുന്നത്. അതായത് ഏകദേശം 5.65 ലക്ഷം കോടി രൂപ!  ലോക സമ്പന്നരുടെ പട്ടികയിൽ മെറ്റാ സിഇഒ ഇപ്പോൾ 20-ാം സ്ഥാനത്താണ്. 2014 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന സ്ഥാനമാണിത്. ഫേസ്ബുക്ക് എന്നതിൽ നിന്നും കമ്പനിയുടെ പേര് മെറ്റാ എന്നാക്കി മാറ്റിയതോടുകൂടി കമ്പനിയുടെ മൂല്യം താഴേക്ക് പോയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 
 

Follow Us:
Download App:
  • android
  • ios