Asianet News MalayalamAsianet News Malayalam

Fuel Price | സംസ്ഥാനവും ഇന്ധന നികുതി കുറയ്ക്കണം, സബ്സിഡി വേണം; വി ഡി സതീശൻ

അധികവരുമാനത്തിൽ കുറവ് വരുത്താൻ സംസ്ഥാന സ‍‌ർക്കാർ തയ്യാറാവണം. ടാക്സി മത്സ്യത്തൊഴിലാളി, സ്കൂൾ ബസ്, പ്രൈവറ്റ് ബസുകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ സാഹചര്യമനുസരിച്ച് സബ്സിഡി ഏർപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. 

Fuel tax debate v d satheesan accuses tax terrorism demands state government action
Author
Kozhikode, First Published Nov 4, 2021, 12:22 PM IST

കോഴിക്കോട്: കേന്ദ്രം കുറച്ചതിന് അനുപാതികമായി സംസ്ഥാനവും ഇന്ധനനികുതി ( (Fuel Tax) കുറയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (V D Satheesan). ഇപ്പോഴത്തെ വില കുറവ് താൽക്കാലിക ആശ്വാസം മാത്രമാണ്. സർക്കാരുകൾ നടത്തുന്നത് ടാക്സ് ടെററിസം ( Tax Terrorism) ആണെന്നാണ് സതീശൻ പറയുന്നത്. വില ഇനിയും കൂടാൻ സാധ്യതയുണ്ട്, ഇപ്പോഴത്തേത് നിസാര കുറവ് മാത്രമാണ്. യുഡിഎഫ് സമരം തുടരും. സതീശൻ നിലപാട് വ്യക്തമാക്കി. 

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുമിച്ചാണ് നികുതി ഭീകരത നടത്തുന്നതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. സംസ്ഥാനവും നികുതി കുറയ്ക്കണം. സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത മനസിലാക്കുന്നുവെന്ന് പറഞ്ഞ സതീശൻ ഫ്യുവൽ സബ്സിഡി കൊണ്ടുവരണമെന്നാണ് ആവശ്യപ്പെടുന്നത്. അധികവരുമാനത്തിൽ കുറവ് വരുത്താൻ സംസ്ഥാന സ‍‌ർക്കാർ തയ്യാറാവണം. ടാക്സി മത്സ്യത്തൊഴിലാളി, സ്കൂൾ ബസ്, പ്രൈവറ്റ് ബസുകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ സാഹചര്യമനുസരിച്ച് സബ്സിഡി ഏർപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. 

Read More: നികുതി കുറച്ചില്ലെങ്കിൽ പ്രക്ഷോഭമെന്ന് ബിജെപി, സമരം ഇടത് സർക്കാരിനെതിരെ തിരിക്കുമെന്ന് സുധാകരൻ

കോൺഗ്രസ് നടത്തിയ പ്രതിഷേധം വിജയിച്ചുവെന്നാണ് വി ഡി സതീശൻ പറയുന്നത്. കോട്ടയത്തെ മധുര വിതരണം ആശ്വാസം കൊണ്ടാണ്. കൊച്ചിയിലെ സമരം മാത്രമല്ല, രാജ്യവ്യാപകമായി നടത്തിയ സമരത്തിന്റെ വിജയമാണ് കേന്ദ്ര സർക്കാരിന്റെ നീക്കമെന്നും സതീശൻ അവകാശപ്പെടുന്നു. 

Read More: Fuel Price Cut|'കേന്ദ്രത്തിന്റേത് പോക്കറ്റടിക്കാരന്റെ ന്യായം'; കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് മന്ത്രി

Follow Us:
Download App:
  • android
  • ios