Asianet News MalayalamAsianet News Malayalam

അംബാനിയെ മറികടക്കുമോ അദാനി; ഏഷ്യയിലെ ഏറ്റവും സമ്പന്നൻ ആരായിരിക്കും

അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നലത്തെ പോലെ കുതിച്ചുയരുകയാണെങ്കിൽ, ഏഷ്യയിലെ ഏറ്റവും ധനികൻ എന്ന പദവി ഉടൻ തന്നെ അദാനി വീണ്ടെടുത്തേക്കും. 

Gautam Adani Close To Replacing Mukesh Ambani As Asia's Richest Person
Author
First Published Dec 9, 2023, 3:20 PM IST

ന്ത്യയിലെ ഏറ്റവും വലിയ ധനികനാണ് മുകേഷ് അംബാനി. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം ലോക സമ്പന്ന പട്ടികയിൽ 13 -ാം സ്ഥാനത്താണ് മുകേഷ് അംബാനി. ലോക സമ്പന്ന പട്ടികയിൽ രണ്ടാം സ്ഥാനം വരെ എത്തിയ ഗൗതം അദാനി ഒറ്റയടിക്കാണ് താഴേക്ക് വീണത്. ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പ്രകാരം  ലോകത്തിലെ ഏറ്റവും സമ്പന്നരായ 20 പേരുടെ പട്ടികയിൽ നിന്ന് പുറത്തായ ഗൗതം അദാനിയുടെ തിരിച്ചുവരവാണ് ഇപ്പോൾ കാണാനാകുന്നത്. മുകേഷ് അംബാനിയെ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് സമ്പന്ന പട്ടികയിൽ അദാനിയുടെ സ്ഥാനം. 

ഗൗതം അദാനിയുടെ ആസ്തി 12 ബില്യൺ ഡോളർ ആണ് ഉയർന്നത്. ഇതോടെ അദാനിയുടെ സ്ഥാനം 15 -ാം സ്ഥാനത്തേക്ക് എത്തിച്ചു. ചൊവ്വാഴ്ച ഒറ്റ ദിവസം കൊണ്ട് ആസ്തി, 12.3 ബില്യൺ ഡോളർ കൂട്ടിയ ശേഷം, ഗൗതം അദാനിയുടെ നിലവിലെ ആസ്തി 82.5 ബില്യൺ ഡോളറാണ് 

ഈ വർഷമാദ്യം, ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്തുവന്നയുടനെ, അദാനി ഗ്രൂപ്പിന്റെ സ്റ്റോക്കുകളും ഗൗതം അദാനിയുടെ ആസ്തിയും വൻതോതിൽ കൂപ്പുകുത്തിയിരുന്നു. തൊട്ടുപിന്നാലെ, ഫെബ്രുവരിയിൽ മുകേഷ് അംബാനി അദാനിയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി മാറി. 

നിലവിൽ മുകേഷ് അംബാനിയുടെ ആസ്തി 91.4 ബില്യൺ ഡോളറാണ്. ബ്ലൂംബെർഗ് ശതകോടീശ്വര പട്ടികയിൽ 13-ാം സ്ഥാനത്താണ് മുകേഷ് അംബാനി. അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നലത്തെ പോലെ കുതിച്ചുയരുകയാണെങ്കിൽ, ഏഷ്യയിലെ ഏറ്റവും ധനികൻ എന്ന പദവി ഉടൻ തന്നെ അദാനി വീണ്ടെടുത്തേക്കും. 

അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് ഗവേഷണത്തിന്റെ ആരോപണങ്ങൾ "അപ്രസക്തമാണ്" എന്ന് യുഎസ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ റിപ്പോർട്ട് വന്നതിനെത്തുടർന്ന് ലിസ്റ്റ് ചെയ്ത മൂന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ ചൊവ്വാഴ്ച 20% ഉയർന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios