Asianet News MalayalamAsianet News Malayalam

മൂന്നാം പാദത്തിലെ ജിഡിപി വളർച്ചാനിരക്ക് 4.7%, 7 വർഷത്തിനിടയിൽ ഏറ്റവും കുറവ്

കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും കുറവ് വളർച്ചാനിരക്കാണിത്. ഇതിന് മുമ്പ് 2012-13 കാലഘട്ടത്തിലാണ് ഇതിലും കുറഞ്ഞ നിരക്ക് ഒരു സാമ്പത്തിക പാദത്തിൽ രേഖപ്പെടുത്തിയത്.

gdp growth slides to newarly 7 year low to 4.7 percentage
Author
New Delhi, First Published Feb 28, 2020, 10:31 PM IST

ദില്ലി/ മുംബൈ: നിർമാണമേഖലയിലെ പ്രതിസന്ധിയും തളർച്ചയും, കൊവിഡ് 19 ബാധ മൂലം ആഗോളവിപണിയിലുണ്ടായ മാന്ദ്യവും മൂലം ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്കിൽ വലിയ നേട്ടമില്ല. സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ (ഒക്ടോബർ - ഡിസംബർ) 4.7% ജിഡിപി വളർച്ചാ നിരക്ക് മാത്രമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ പാദത്തിൽ (ജൂലൈ - സെപ്റ്റംബർ) ജിഡിപി നിരക്ക് 4.5% മാത്രമായിരുന്നു എന്നതിനാൽ നേരിയ വളർച്ച രേഖപ്പെടുത്തിയെന്ന് എൻഡിഎ സർക്കാരിന് വാദിക്കാം.

എങ്കിലും, കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും കുറവ് വളർച്ചാനിരക്കാണിത്. ഇതിന് മുമ്പ് 2012-13 കാലഘട്ടത്തിലാണ് ഇതിലും കുറഞ്ഞ നിരക്ക് ഒരു സാമ്പത്തിക പാദത്തിൽ രേഖപ്പെടുത്തിയത്. അന്ന് 4.3% മാത്രമായിരുന്നു. ആയിരുന്നു ജനുവരി - മാർച്ച് പാദത്തിൽ വളർച്ചാ നിരക്ക്. 

കഴിഞ്ഞ വർഷം (2018- 2019) ഇതേ പാദത്തിൽ ജിഡിപി വളർച്ചാ നിരക്ക് 5.6% ആയിരുന്നു എന്നതാണ് ശ്രദ്ധേയം. അതിൽ നിന്നാണ് 4.7% ആയി ജിഡിപി നിരക്ക് ഇടിയുന്നത്. 

എന്നാൽ ഈ വർഷം തന്നെ ജിഡിപി വളർച്ചാ നിരക്ക് 7.6% ആയി ഉയർത്തും എന്നാണ് ധനമന്ത്രാലയം അവകാശപ്പെട്ടത്. കൊവിഡ് 19 ബാധയടക്കമുള്ളവ സാമ്പത്തികമേഖലയിൽ കനത്ത പ്രഹരമേൽപിച്ച സാഹചര്യത്തിലും, ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി കൂപ്പുകുത്തുകയും, വിലക്കയറ്റം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലും അത്തരമൊരു ലക്ഷ്യം നടപ്പാകുന്ന ഒന്നല്ലെന്ന് സാമ്പത്തിക വിദഗ്‍ധർ തന്നെ പ്രവചിച്ചിരുന്നതാണ്.

Follow Us:
Download App:
  • android
  • ios