വയസായാൽ എങ്ങിനെ ജീവിക്കും എന്നത് വലിയൊരു ചോദ്യമാണ്. എല്ലാ മാസവും കൃത്യമായി ഒരു തുക അക്കൗണ്ടിൽ എത്തുന്ന വിധത്തിൽ ഒരു പെൻഷൻ സമ്പ്രദായത്തിൽ അംഗമാകണം എന്ന് ആഗ്രഹിക്കുന്നവരാണ് ഏറെയും.
സമ്പത്ത് കാലത്ത് തൈ പത്ത് നട്ടാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാമെന്നത് വിശാല അർത്ഥങ്ങളുള്ള ഒരു പഴഞ്ചൊല്ലാണ് മലയാളത്തിൽ. ഭൂരിഭാഗം പേരും ഇന്ന് തൊഴിലെടുക്കുന്നത് സ്വകാര്യ മേഖലയിലാണെന്നിരിക്കെ, വയസായാൽ എങ്ങിനെ ജീവിക്കും എന്നത് വലിയൊരു ചോദ്യമാണ്. എല്ലാ മാസവും കൃത്യമായി ഒരു തുക അക്കൗണ്ടിൽ എത്തുന്ന വിധത്തിൽ ഒരു പെൻഷൻ സമ്പ്രദായത്തിൽ അംഗമാകണം എന്ന് ആഗ്രഹിക്കുന്നവരാണ് ഏറെയും.
ഇതിനുള്ള ഏറ്റവും സുരക്ഷിതമായ പദ്ധതിയാണ് കേന്ദ്ര സർക്കാരിന്റെ - ഓഹരി അനുബന്ധ ദേശീയ പെൻഷൻ സ്കീം അഥവാ എൻപിഎസ്. പ്രായമാകുമ്പോൾ വ്യക്തികൾക്ക് കൃത്യമായി ഒരു തുക ലഭ്യമാകുന്ന വിധത്തിൽ വ്യക്തികളുടെ തന്നെ സഹകരണത്തോടെ നടപ്പാക്കുന്ന ഒരു പെൻഷൻ പദ്ധതിയാണിത്. തങ്ങളുടെ വാർധക്യ കാലം കാര്യക്ഷമമായി പ്ലാൻ ചെയ്യുന്നതിനുള്ള സഹായമാണിത്. ഓഹരി വിപണിയെ അടിസ്ഥാനമാക്കിയുള്ള റിട്ടേണാണ് ഈ സ്കീം ഉറപ്പ് നൽകുന്നത്.
എൻപിഎസ് പെൻഷൻ എങ്ങിനെ?
പദ്ധതിയിൽ 5000 രൂപ വീതം 40 വർഷം സ്ഥിരമായി നിക്ഷേപിച്ചാൽ നിങ്ങൾക്ക് ആകെ 1.91 കോടി രൂപ ലഭിക്കും. നിങ്ങൾ മെച്യൂരിറ്റി തുക നിക്ഷേപിക്കാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, പ്രതിമാസം 2 ലക്ഷം രൂപ പെൻഷൻ ലഭിക്കും. 1.43 ലക്ഷം റിട്ടേണും 63768 രൂപ സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ വഴിയുമാകും ലഭിക്കുക. മരിക്കുന്നത് വരെ 63768 രൂപ വീതം പെൻഷൻ കിട്ടും.
5000 രൂപ വീതം 20 വർഷത്തേക്കാണ് നിക്ഷേപിക്കുന്നതെങ്കിൽ ആകെ കിട്ടുന്ന തുക 1.27 കോടി രൂപയായിരിക്കും. മെച്യൂരിറ്റി തുക നിക്ഷേപിക്കുകയാണെങ്കിൽ 63768 രൂപ പെൻഷനും ആറ് ശതമാനത്തോളം റിട്ടേണും ലഭിക്കും. എൻപിഎസ് ടയർ 1 ൽ ഏറ്റവും കുറഞ്ഞ പ്രതിമാസ നിക്ഷേപ തുക 500 രൂപയാണ്. എൻപിഎസ് ടയർ 2 ൽ ഏറ്റവും കുറഞ്ഞ പ്രതിമാസ നിക്ഷേപ തുക 1000 രൂപയാണ്.
