രാജ്യത്തിന്റെ വികസനത്തിനായി എല്ലാ പൗരന്മാരും മുടങ്ങാതെ നികുതിയടക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഉത്തർപ്രദേശിൽ സ്വന്തം നാട്ടിൽ നടന്ന സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

ദില്ലി: രാജ്യത്തിന്റെ വികസനത്തിനായി എല്ലാ പൗരന്മാരും മുടങ്ങാതെ നികുതിയടക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഉത്തർപ്രദേശിൽ സ്വന്തം നാട്ടിൽ നടന്ന സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താനും നികുതിയടക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി ഉത്തർപ്രദേശിലെത്തിയത്. ജിൻജാക് നഗരത്തിൽ വെള്ളിയാഴ്ച നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദില്ലിയിൽ നിന്ന് കാൻപൂരിലേക്ക് പ്രത്യേക തീവണ്ടിയിൽ സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. 

'ഒരു സ്റ്റേഷനിൽ ട്രെയിൻ നിർത്താതിരിക്കുമ്പോൾ ചിലപ്പോൾ ദേഷ്യം കൊണ്ട് ആ ട്രെയിൻ ചിലർ നിർബന്ധപൂർവ്വം നിർത്തിക്കുകയോ, തീയിടാറോ ഉണ്ട്. അങ്ങിനെ ചെയ്യുമ്പോൾ ആർക്കാണ് നഷ്ടം? അത് സർക്കാരിന്റേതാണെന്ന് ചിലർ പറയുന്നു. എന്നാൽ അത് നികുതിദായകരുടെ പണമാണ്.'

'എല്ലാവരും എനിക്ക് അഞ്ച് ലക്ഷം കിട്ടുന്നതായി പറയുന്നു. അതിനും നികുതിയടക്കുന്നുണ്ട്. 2.75 ലക്ഷം രൂപ താൻ എല്ലാ മാസവും നികുതിയായി അടക്കാറുണ്ട്,'- അദ്ദേഹം പറഞ്ഞു. ഇത് കേട്ട സദസ് കരഘോഷം മുഴക്കിയതായും വിവിധ പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona