റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി ലഭിച്ച ശേഷമായിരിക്കും ഇത്. പുതിയ സര്‍വീസുകളില്‍ ബാങ്കോക്ക്, ദുബായ്, കുവൈറ്റ് എന്നീ വിപണികളിലേക്ക് ഗോ എയര്‍ ആദ്യമായാണ് സര്‍വീസ് നടത്തുന്നത്.

കണ്ണൂര്‍: ബജറ്റ് എയര്‍ലൈനായ ഗോ എയര്‍ പുതിയ ഏഴ് അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കുന്നു. കണ്ണൂര്‍, മുംബൈ, ദില്ലി എന്നിവടങ്ങളില്‍ നിന്ന് ദുബായ്, അബുദാബി, മസ്കറ്റ്, ബാങ്കോക്ക്, കുവൈറ്റ് എന്നിവടങ്ങളിലേക്ക് പ്രതിദിന സര്‍വീസുകളാണ് പദ്ധതിയിലുളളത്. ഈ മാസം 19 നാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ ഗോ എയര്‍ പദ്ധതിയിടുന്നത്. 

റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി ലഭിച്ച ശേഷമായിരിക്കും ഇത്. പുതിയ സര്‍വീസുകളില്‍ ബാങ്കോക്ക്, ദുബായ്, കുവൈറ്റ് എന്നീ വിപണികളിലേക്ക് ഗോ എയര്‍ ആദ്യമായാണ് സര്‍വീസ് നടത്തുന്നത്. പുതിയ സര്‍വീസുകളിലൂടെ മിഡില്‍ ഈസ്റ്റിലും വടക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ബിസിനസ് ലാഭകരമായി വളര്‍ത്തിയെടുക്കാനും കമ്പനിയുടെ സാന്നിധ്യം ശക്തമാക്കാനും സഹായകരമാകുമെന്ന് ഗോ എയര്‍ എംഡിയും ആക്ടിങ് സിഇഒയുമായ ജെഹ് വാഡിയ പറഞ്ഞു.