കണ്ണൂര്‍: ഈ മാസം 15 മുതല്‍ ചൊവ്വ ഒഴികെയുളള ദിവസങ്ങളില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബെംഗളൂരിലേക്ക് അധിക സര്‍വീസുകള്‍ നടത്തും. ഒക്ടോബര്‍ 26 വരെ ഉച്ചയ്ക്ക് 12.40 ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 01.40 ന് ബെംഗളൂരിലെത്തുന്ന രീതിയിലാണ് സര്‍വീസ്. 

തിരിച്ച് ഉച്ചയ്ക്ക് 02.15 ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 03.15 ന് കണ്ണൂരില്‍ എത്തും വിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഗോ എയറിന്‍റെ ദുബായിലേക്കുളള പ്രതിദിന സര്‍വീസ് ഈ മാസം 25 ന് ആരംഭിക്കും.