ടിക്കറ്റ് ബുക്ക് ചെയ്യാനായി ഗോ എയറിന്‍റെ ഫ്ലൈ സ്മാര്‍ട്ട് ഓപ്ഷന്‍ വിന്‍ഡോ മെയ് ഏഴിന് ഓപ്പണാകും. മെയ് ഏഴ് മുതല്‍ ഒന്‍പത് വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്കാവും ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കുക.

തിരുവനന്തപുരം: കൊച്ചിയില്‍ നിന്ന് ദില്ലിയിലേക്കുളള യാത്ര നിരക്കില്‍ സ്വകാര്യ വിമാനക്കമ്പനിയായ ഗോ എയര്‍ വന്‍ ഇളവ് പ്രഖ്യാപിച്ചു. ജൂൺ - ജൂലൈ മാസങ്ങളില്‍ ഒരാള്‍ക്ക് 4,600 രൂപ നിരക്കില്‍ കൊച്ചിയില്‍ നിന്ന് ദില്ലിയിലേക്കും അതേ നിരക്കില്‍ അവിടെ നിന്ന് തിരിച്ചും യാത്ര ചെയ്യാനാകും. 