Asianet News MalayalamAsianet News Malayalam

സ്വര്‍ണം 'പൊന്നപ്പനല്ല തങ്കപ്പന്‍', സര്‍വകാല റെക്കോര്‍ഡ് നിരക്കിലേക്ക് ഉയര്‍ന്ന് മഞ്ഞലോഹം

ആഗോള വിപണിയിൽ ട്രോയ് ഔൺസ് സ്വർണ്ണത്തിന് 1,515.68 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒരു വർഷത്തിനിടെ 20 ശതമാനത്തിലേറെ വർധനയാണ് സ്വർണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്. 

gold price hike
Author
Thiruvananthapuram, First Published Aug 13, 2019, 10:20 AM IST

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം. പവന് 27,800 രൂപയും ഗ്രാമിന് 3,475 രൂപയുമാണ് ഇന്നത്തെ വില. സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലും ഇന്ന് സ്വര്‍ണവില കുതിച്ചുയര്‍ന്നു. 

ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇന്നലെ ഗ്രാമിന് 3,435 രൂപയും പവന് 27,480 രൂപയുമായിരുന്നു. ആഗോള വിപണിയിൽ ട്രോയ് ഔൺസ് സ്വർണ്ണത്തിന് 1,515.68 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒരു വർഷത്തിനിടെ 20 ശതമാനത്തിലേറെ വർധനയാണ് സ്വർണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്. 

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകർച്ചയും ഇന്ത്യൻ വിപണിയിൽ സ്വർണ്ണവില ഉയരാൻ ഇടയാക്കിയിട്ടുണ്ട്. കേരളത്തിൽ ഓണം, വിവാഹ സീസണുകൾ അടുത്തിരിക്കുന്നതിനാൽ വില വീണ്ടും കൂടാനും സാധ്യതയുണ്ട്.

Follow Us:
Download App:
  • android
  • ios