സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില
അന്താരാഷ്ട്ര സ്വർണ നിരക്കിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കുറവുണ്ടായി. ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,777 ഡോളറാണ് നിരക്ക്.
തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ നിരക്ക്. ഗ്രാമിന് 4,400 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 35,200 രൂപയും. തിങ്കളാഴ്ചയാണ് നിരക്കിൽ മാറ്റമുണ്ടായത്. തിങ്കളാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു.
ജൂൺ 26 ശനിയാഴ്ച, ഗ്രാമിന് 4,410 രൂപയും പവന് 35,280 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്കിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കുറവുണ്ടായി. ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,777 ഡോളറാണ് നിരക്ക്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona