കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണ്ണവിലയിൽ വലിയ വ്യത്യാസമുണ്ടായി. നവംബർ 13 ന് ഗ്രാമിന് 4610 രൂപയായിരുന്നു വില

തിരുവനന്തപുരം: ഇന്നത്തെ സ്വർണവിലയിൽ (Gold Price) വർധന. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നത്തെ സ്വർണവിലയിൽ രേഖപ്പെടുത്തിയത്. 4510 രൂപയാണ് ഒരു ​ഗ്രാമിന് ഇന്നത്തെ സ്വർണ വില (Gold price today). പവന് 36080 രൂപയാണ് ഇന്നത്തെ സ്വർണ വില. 4475 രൂപയിൽ നിന്ന് 20 രൂപ വർധിച്ച ശേഷം കഴിഞ്ഞ മൂന്ന് ദിവസമായി 4495 രൂപയിലായിരുന്നു സ്വർണത്തിന്റെ വിപണനം.

ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 15 രൂപയുടെ വർധനവുണ്ടായി. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഉയർന്നത്. പത്ത് ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 45100 രൂപയാണ്. 150 രൂപയുടെ വർധനവാണ് ഉണ്ടായത്.

കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണ്ണവിലയിൽ വലിയ വ്യത്യാസമുണ്ടായി. നവംബർ 13 ന് ഗ്രാമിന് 4610 രൂപയായിരുന്നു വില. നവംബർ 25 ന് 4470 രൂപയായി സ്വർണ വില കുറഞ്ഞു. നവംബർ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണവില വർധിച്ചു. നവംബർ 30 ന് 4485 രൂപയായിരുന്നു വില. പിന്നീട് 4445 രൂപയിലേക്ക് ഇടിഞ്ഞ ശേഷമാണ് സ്വർണത്തിന് ഇന്നത്തെ നിരക്കായ 4495 രൂപയിൽ എത്തിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വിലയാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഉള്ളത്. 

നവംബർ 19 ലെ വിലയിൽ നിന്ന് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായ നവംബർ 20 ന് ശേഷമാണ് സ്വർണ വില മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നത്. പിന്നീട് വീണ്ടും ഇടിഞ്ഞ് 4470 ൽ എത്തിയ ശേഷം വീണ്ടും ഉയർന്ന് 4505 ൽ എത്തി. ഇവിടെ നിന്നാണ് സ്വർണവില വീണ്ടും കുറഞ്ഞ് ഡിസംബർ ഒന്നിന് ഇന്നലെ 4460 രൂപയിലെത്തിയത്. ഇവിടെ നിന്ന് 4445 രൂപയിലേക്ക് താഴ്ന്ന ശേഷം വില 4475 രൂപയിലേക്ക് ഉയർന്നു. 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ സ്വർണ വില പവന് (Gold price today) 35960 രൂപയാണ്. 24 കാരറ്റ് വിഭാഗത്തിൽ ഇന്നത്തെ സ്വർണ വിലയും (Gold price today) ഗ്രാമിന് 4905 രൂപയാണ്.