സ്വർണ വില ഗ്രാമിന് അഞ്ച് ദിവസത്തോളം 4500 രൂപയായിരുന്നു വില. 4480 രൂപയായിരുന്നു ജനുവരി 12 ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില (Gold rate)

തിരുവനന്തപുരം: വർധന, ഇടിവ്, സ്ഥിരത. ഇതാണിപ്പോൾ സ്വർണവിലയിലെ (Gold Rate) പ്രതിദിന മാറ്റങ്ങളിൽ നിന്ന് വ്യക്തമാകുന്ന കാര്യം. തുടർച്ചയായ രണ്ട് ദിവസത്തെ വർധനവിന് ശേഷം ഇന്നലെ ഇടിഞ്ഞ സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർധിച്ച ശേഷം ഇന്നലെ വില ഇടിയുകയായിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞാണ് ഇന്നലത്തെ വിലയിൽ എത്തിയത്. ഇന്നത്തെ സ്വർണവില (Gold Price Today) ഗ്രാമിന് 4550 രൂപ. ഒരു പവൻ സ്വർണവില 36400 രൂപ.

സ്വർണ വില ഗ്രാമിന് അഞ്ച് ദിവസത്തോളം 4500 രൂപയായിരുന്നു വില. 4480 രൂപയായിരുന്നു ജനുവരി 12 ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില (Gold rate). പിന്നീട് 20 രൂപയുടെ വര്‍ധനയുണ്ടായ ശേഷം അഞ്ച് ദിവസത്തോളം സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടായില്ല. ഇതിന് ശേഷമാണ് കഴിഞ്ഞ മൂന്ന് ദിവസമായുള്ള വർധന. 

ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന് 3760 രൂപയുമാണ് വില. പവന് 36360 രൂപയാണ് വില. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 71 രൂപയാണ് വില. 925 ഹാള്‍മാര്‍ക്ക്ഡ് വെള്ളിക്ക് ഒരു ഗ്രാമിന് 100 രൂപയാണ്. സ്വര്‍ണ്ണ വ്യാപാര സ്ഥാപനങ്ങളെ സംബന്ധിച്ച് ഈ വര്‍ഷം വില ഉയരുമോ കുറയുമോ എന്നതിനെക്കാള്‍ മാര്‍ക്കറ്റിനെ കുറിച്ച് വ്യക്തമായ പഠനങ്ങളുള്ള ഒരു റിസ്‌ക്ക് മാനേജ്‌മെന്റ് സംവിധാനവും ഹെഡ്ജിംഗും ഉണ്ടാവുകയും ഉയര്‍ച്ച താഴ്ച്ചകള്‍ നഷ്ടം വരുത്താത്ത രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുകയാണ് പ്രധാനം. സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ ബിഐഎസ് ഹോള്‍മാര്‍ക്ക് മുദ്ര നിര്‍ബന്ധമാക്കല്‍, സ്‌പോട്ട് എക്‌ചേഞ്ച് തുടങ്ങിയ മാറ്റങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പറയുന്നു.