ഇന്നത്തെ 22 കാരറ്റ് സ്വർണ വില ഗ്രാമിന് 4820 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 38560 രൂപയായി ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില കുതിക്കുന്നതാണ് കേരളത്തിലും സ്വർണ വില ഉയരാൻ കാരണം. ഇന്ന് സ്വർണ വില ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഉയർന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഇന്നത്തെ 22 കാരറ്റ് സ്വർണ വില ഗ്രാമിന് 4820 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 38560 രൂപയായി ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് സ്വർണ വില ഉയർന്നിരുന്നു.

സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ആനുപാതികമായ വർധനയുണ്ടായി. 20 രൂപയാണ് 18 കാരറ്റ് സ്വർണവിലയിൽ ഗ്രാമിന് ഉണ്ടായ വർധന. അതേസമയം ഒരു പവൻ സ്വർണ വിലയിൽ 160 രൂപയും ഇന്ന് ഉയർന്നു.

സംസ്ഥാനത്ത് ഹോൾമാർക് വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. 100 രൂപയാണ് 925 ഹോൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വില. അതേസമയം വെള്ളി വിലയിൽ നേരിയ വർധനയുണ്ടായി. ഗ്രാമിന് ഒരു രൂപയാണ് വർധിച്ചത്. 74 രൂപയാണ് ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില.