Asianet News MalayalamAsianet News Malayalam

Gold Price Today : നാല് ദിവസം മാറ്റമില്ലാതെ തുടർന്നു; ഇന്നത്തെ സ്വർണവിലയിൽ വർധന

കഴിഞ്ഞ ആഴ്ച ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 4570 രൂപയായിരുന്നു ഒരു ഗ്രാം സ്വർണ്ണവില. ഏഴ് ദിവസം മുൻപ് ഇത് 4530 രൂപയായി കുറഞ്ഞു

gold price Kerala 27 December 2021
Author
Trivandrum, First Published Dec 27, 2021, 11:40 AM IST

തിരുവനന്തപുരം: കഴിഞ്ഞ നാല് ദിവസമായി മാറ്റമില്ലാതെ തുടർന്ന ശേഷം സ്വർണ വിലയിൽ (Gold Price) വർധന. ഗ്രാമിന് 10 രൂപയാണ് ഇന്ന് ഉയർന്നത്. ഒരാഴ്ചക്കിടെ 4530 രൂപയിൽ നിന്ന് 4515 രൂപയിലേക്ക് താഴ്ന്ന ശേഷം സ്വർണ വില (Gold Rate) ഗ്രാമിന് 4535 രൂപയായി ഉയർന്നിരുന്നു. പിന്നീട് ഇതേ നിലയിൽ തുടർന്ന ശേഷം ഇന്നാണ് വില വർധിച്ചത്. ഇന്ന് സ്വർണവില (Gold Price Today) ഗ്രാമിന് 4545 രൂപയാണ്.

കഴിഞ്ഞ ആഴ്ച ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 4570 രൂപയായിരുന്നു ഒരു ഗ്രാം സ്വർണ്ണവില. ഏഴ് ദിവസം മുൻപ് ഇത് 4530 രൂപയായി കുറഞ്ഞു. പിന്നീട് 4515 രൂപയായി തൊട്ടടുത്ത ദിവസം ഇടിഞ്ഞു. അവിടെ നിന്ന് 4535 രൂപയിലേക്ക് കുതിച്ചുയർന്ന ശേഷമാണ് സ്വർണ വില ഒരേ നിലയിൽ പിന്നീടുള്ള ദിവസങ്ങളിൽ ഇന്നലെ വരെ തുടർന്നത്. 

സ്വർണവില കയറിയതോടെ വ്യാപാരികളും സന്തോഷത്തിലാണ്. സ്വർണം വിൽക്കാനാഗ്രഹിച്ചവർക്ക് ഇന്നത്തെ വില നേരിയ ആശ്വാസമാണ്. എന്നാൽ വാങ്ങാനാഗ്രഹിച്ചവർക്ക് ഇത് ചെറിയ തോതിൽ ഭാരമാകും.

അടിയന്തിര ഘട്ടങ്ങളിൽ എളുപ്പത്തിൽ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി (Investment) സ്വർണം (gold) മാറാനുള്ള പ്രധാന കാരണം. ഇക്കാലങ്ങൾക്കിടെയുണ്ടായ വിലക്കയറ്റത്തോട് (Inflation) സാധാരണക്കാർ പൊരുതിയത് പ്രധാനമായും സ്വർണ വിലയെ ആയുധമാക്കിയാണ്. അതിനാൽ തന്നെ ഓരോ ദിവസത്തെയും സ്വർണവില (gold rate) കൂടുന്നതും കുറയുന്നതും ഉയർന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്.

മുകളിൽ പറഞ്ഞിരിക്കുന്ന സ്വർണവിലയിൽ (Gold price) ജിഎസ്ടി, പണിക്കൂലി തുടങ്ങിയ ഘടകങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിൽ പല സ്വർണാഭരണ ശാലകളും വ്യത്യസ്ത നിരക്കുകളിലാണ് സ്വർണം വിൽക്കുന്നത് എന്നതിനാൽ ഉപഭോക്താക്കൾ ജ്വല്ലറികളിലെത്തുമ്പോൾ ഇന്നത്തെ സ്വർണ വില (Gold price today) ചോദിച്ച് മനസിലാക്കണം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സ്വർണവിലയിൽ (Gold price) വർധനവും ഇടിവുമുണ്ടായി.

ആഭരണം വാങ്ങാൻ പോകുന്നവർ ഹാൾമാർക്കുള്ള സ്വർണം തന്നെ വാങ്ങാൻ ശ്രമിക്കുക. ഹോൾമാർക്ക് ഉള്ളതും ഇല്ലാത്തതുമായ സ്വർണത്തിന്റെ വിലയിൽ വ്യത്യാസമുണ്ടാവില്ല. സ്വർണാഭരണ ശാലകൾ ഹോൾമാർക്ക് സ്വർണമേ വിൽക്കാവൂ എന്ന് നിയമമുണ്ട്. ഇതിന് കാരണം ഹോൾമോർക്ക് സ്വർണത്തിന്റെ ഗുണമേന്മയിലുള്ള ഉറപ്പാണ്. അതിനാൽ ആഭരണം വാങ്ങുമ്പോൾ ഹാൾമാർക്ക് മുദ്രയുണ്ടെന്ന് ഉറപ്പുവരുത്തുക.

Follow Us:
Download App:
  • android
  • ios