ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 35 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു. 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ വർധന. രണ്ടു ദിവസമായി സ്വർണവിലയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 35 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില (Gold price) 4935 രൂപയായി. സംസ്ഥാനത്ത് ഒരു പവന് സ്വർണത്തിന്റെ വിലയിൽ 280 രൂപയുടെ വർധനവാണ് ഇതോടെ വിപണിയിൽ രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില ( Todays gold price) 39480 രൂപയാണ്. 

Add Asianetnews as a Preferred SourcegooglePreferred

18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 25 രൂപ ഉയർന്നു. ഇതോടെ 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വിപണി വില 4075 രൂപയായി. ഇന്നലെ 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 35 രൂപ വർധിച്ചിരുന്നു. ഇന്നലത്തെ വിപണി വില 4050 രൂപയായിരുന്നു. ഇന്നലെ വിപണിയിൽ സ്വർണവില ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 40 രൂപയായിരുന്നു വർധിച്ചത്. ഇതോടെ ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4900 രൂപയായിരുന്നു. ഏപ്രിൽ 12 ന് സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഏപ്രിൽ ഒൻപതിന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 35 രൂപ വർധിച്ചിരുന്നു. ഏപ്രിൽ ഒൻപതിന് 30 രൂപയുടെ വർധനവാണ് 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് രേഖപ്പെടുത്തിയത്. 

അതേസമയം ഹോൾമാർക്ക് വെള്ളിയുടെ വില തുടർച്ചയായി മാറ്റമില്ലാതെ തുടരുന്നു. 925 ഹോൾമാർക്ക് വെള്ളിയുടെ വിപണി വില 100 രൂപയാണ്. എന്നാൽ തുടർച്ചയായ രണ്ടാമത്തെ ദിവസം വെള്ളിക്ക് സംസ്ഥാനത്ത് വർധനവ് രേഖപ്പെടുത്തി. 73 രൂപയായിരുന്നു വിപണിയിൽ ഇന്നലെ വെള്ളിയുടെ വില. ഇന്ന് ഒരു രൂപ വർധിച്ച് 74 രൂപയായി. ഇന്നലെയും സംസ്ഥാനത്ത് വെള്ളിയുടെ വില ഉയർന്നിരുന്നു. ഒരു രൂപയുടെ വർധനവാണ് ഇന്നലെയും ഉണ്ടായത്. ഏപ്രിൽ 11 ന് 72 രൂപയായിരുന്നു വെള്ളിയുടെ വില.