കേരളത്തിലെ സ്വർണ വില ഉയർന്നു
ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,804 ഡോളറാണ് നിരക്ക്.
തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ വീണ്ടും വർധന. ഗ്രാമിന് 20 രൂപയാണ് ഇന്ന് കൂടിയത്. പവന് 160 രൂപയും ഉയർന്നു. ഗ്രാമിന് 4,480 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 35,840 രൂപയും.
ജൂലൈ 27 ന്, ഗ്രാമിന് 4,460 രൂപയും പവന് 35,680 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്നു. ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,804 ഡോളറാണ് നിരക്ക്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona