Asianet News MalayalamAsianet News Malayalam

Gold Rate Today | സ്വർണ വില കുതിച്ചുയർന്നു; ഇന്നത്തെ വില അറിയാം

കഴിഞ്ഞ പത്ത് ദിവസത്തിനിടെ സ്വർണവിലയിൽ വർധനവും ഇടിവുമുണ്ടായി. ആഭരണം വാങ്ങാൻ പോകുന്നവർ ഹാൾമാർക്കുള്ള സ്വർണം തന്നെ വാങ്ങാൻ ശ്രമിക്കുക. 

Gold Rate As On 6 November 2021 In India
Author
Kochi, First Published Nov 6, 2021, 10:43 AM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: അടിയന്തിര ഘട്ടങ്ങളിൽ സ്വർണം എളുപ്പത്തിൽ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി (Investment) സ്വർണം (gold) മാറാനുള്ള പ്രധാന കാരണം. ഇക്കാലങ്ങൾക്കിടെയുണ്ടായ വിലക്കയറ്റത്തോട് (Inflation) സാധാരണക്കാർ പൊരുതിയത് പ്രധാനമായും സ്വർണ വിലയെ ആയുധമാക്കിയാണ്. അതിനാൽ തന്നെ ഓരോ ദിവസത്തെയും സ്വർണവില (gold rate)  കൂടുന്നതും കുറയുന്നതും ഉയർന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്.

ഇന്നത്തെ സ്വർണ വിലയിലും (Gold rate today) ഇന്നലത്തെ സ്വർണവില അപേക്ഷിച്ച് മാറ്റമുണ്ടായിട്ടുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണവില 4510 രൂപയാണ്. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണവില 4470 രൂപയായിരുന്നു. 40 രൂപയുടെ വർധനവാണ് ഇന്നത്തെ സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്.

ഒരു പവൻ 22 കാരറ്റ് സ്വർണ വില 36080 രൂപയാണ്. ഇന്നലെ ഒരു പവൻ 22 കാരറ്റ് സ്വർണവില 35760 രൂപയായിരുന്നു. 320 രൂപയുടെ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. 10 ഗ്രാം 22 കാരറ്റ് സ്വർണവില 45100 രൂപയാണ്. ഇതേ വിഭാഗത്തിൽ ഇന്നലത്തെ സ്വർണവില 44700 രൂപയായിരുന്നു. 400 രൂപയുടെ വ്യത്യാസമാണ് ഈ വിഭാഗത്തിൽ ഇന്നത്തെ  സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്.

24 കാരറ്റ് വിഭാഗത്തിൽ ഒരു ഗ്രാമിന് ഇന്നത്തെ സ്വർണ വില 4920 രൂപയാണ്. 4876 രൂപയായിരുന്നു ഇതേ വിഭാഗത്തിൽ ഇന്നലത്തെ സ്വർണവില. 44 രൂപയുടെ വർധനവാണ് ഒരു ഗ്രാം സ്വർണത്തിൽ ഉണ്ടായിരിക്കുന്നത്. എട്ട് ഗ്രാം 24 കാരറ്റ് സ്വർണ വില 39360 രൂപയാണ്. 39008 രൂപയായിരുന്നു ഇന്നലത്തെ ഇതേ വിഭാഗത്തിലെ സ്വർണവില. 352 രൂപയുടെ വർധന ഇന്നത്തെ സ്വർണ വിലയിൽ ഉണ്ടായിട്ടുണ്ട്.


ഇതേ വിഭാഗത്തിൽ പത്ത് ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 49200 രൂപയാണ്. 48760 രൂപയാണ് ഇതേ വിഭാഗത്തിൽ ഇന്നലത്തെ സ്വർണവില. ഇന്നത്തെ സ്വർണവില 440 രൂപ വർധന രേഖപ്പെടുത്തി.

മുകളിൽ പറഞ്ഞിരിക്കുന്ന സ്വർണവിലയിൽ ജിഎസ്ടി, പണിക്കൂലി തുടങ്ങിയ ഘടകങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിൽ പല സ്വർണാഭരണ ശാലകളും വ്യത്യസ്ത നിരക്കുകളിലാണ് സ്വർണം വിൽക്കുന്നത് എന്നതിനാൽ ഉപഭോക്താക്കൾ ജ്വല്ലറികളിലെത്തുമ്പോൾ ഇന്നത്തെ സ്വർണ വില ചോദിച്ച് മനസിലാക്കണം.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ സ്വർണവിലയിൽ വർധനവും ഇടിവുമുണ്ടായി. ആഭരണം വാങ്ങാൻ പോകുന്നവർ ഹാൾമാർക്കുള്ള സ്വർണം തന്നെ വാങ്ങാൻ ശ്രമിക്കുക. ഹോൾമാർക്ക് ഉള്ളതും ഇല്ലാത്തതുമായ സ്വർണത്തിന്റെ വിലയിൽ വ്യത്യാസമുണ്ടാവില്ല. സ്വർണാഭരണ ശാലകൾ ഹോൾമാർക്ക് സ്വർണമേ വിൽക്കാവൂ എന്ന് നിയമമുണ്ട്. ഇതിന് കാരണം ഹോൾമോർക്ക് സ്വർണത്തിന്റെ ഗുണമേന്മയിലുള്ള ഉറപ്പാണ്. അതിനാൽ ആഭരണം വാങ്ങുമ്പോൾ ഹാൾമാർക്ക് മുദ്രയുണ്ടെന്ന് ഉറപ്പുവരുത്തുക.

സ്വർണ വില ഇനിയും ഉയരുമെന്നാണ് പ്രവചനം. 10 ​ഗ്രാം​ സ്വർണ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ്​ സ്ഥാപനമായ മോത്തിലാൽ ഓസ്​വാളി പ്രവചിക്കുന്നു. ആഗോള വിപണിയിലെ സ്വർണവില ഔൺസിന്​ 2000 ഡോളറാകും. ഇന്ത്യൻ വിപണിയിലെ സ്വർണ വില 52000 മുതൽ 53000 രൂപ വരെയാകും. അമേരിക്കൻ സമ്പദ്​ വ്യവസ്ഥയിലെ മാറ്റവും​ ഫെഡറൽ റിസർവിന്‍റെ സമീപനവും ഇനിയും സ്വർണവില ഉയരാൻ ഇടയാക്കും. പണപ്പെരുപ്പം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നത് രാജ്യത്തെ വിലവർദ്ധനക്ക്​ ഇടയാക്കുമെന്നാണ്​ ചൂണ്ടിക്കാട്ടപ്പെടുന്നത്.

Follow Us:
Download App:
  • android
  • ios