രാജ്യാന്തര വിപണിയിലും സ്വർണത്തിന് വില കൂടി. 

തിരുവനന്തപുരം: സ്വർണവില സർവകാലറെക്കോർ‍ഡിൽ. പവന് 30,200 രൂപയും ഗ്രാമിന് 3,775 രൂപയുമാണ് ഇന്നത്തെ നിരക്ക്. പവന് 520 രൂപയാണ് ഇന്ന് കൂടിയത്. ആറുദിവസത്തിനുള്ളിൽ 1200 രൂപ പവന് കൂടി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യാന്തര വിപണിയിലും സ്വർണത്തിന് വില കൂടി. നാല് ശതമാനം വില വർധിച്ച് 1,577 ഡോളറിലാണ് ഇന്ന് സ്വർണവില. അമേരിക്കയും ഇറാനും യുദ്ധത്തിലേക്ക് നീങ്ങുന്നു എന്ന സൂചനകളാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമാകുന്നത്.

ജനുവരി നാലിന് ഗ്രാമിന് 3,710 രൂപയായിരുന്നു നിരക്ക്. പവന് 29,680 രൂപയായിരുന്നു നിരക്ക്. സ്വര്‍ണ വില പവന് 30,000 കടന്നതോടെ വിപണിയില്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്.