അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകർച്ചയുമാണ് ഇന്ത്യൻ വിപണിയിൽ സ്വർണ്ണവില ഉയരാൻ ഇടയാക്കുന്നത്. 

തിരുവനന്തപുരം: സ്വര്‍ണവില വീണ്ടും വര്‍ധിക്കുന്നു. പവന് 27,920 രൂപയും ഗ്രാമിന് 3,490 രൂപയുമാണ് ഇന്നത്തെ നിരക്ക്. ആഗസ്റ്റ് 18 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണവില. ഗ്രാമിന് 3,500 രൂപയും പവന് 28,000 രൂപയുമായിരുന്നു സ്വര്‍ണത്തിന്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആഗോള വിപണിയിൽ ട്രോയ് ഔൺസ് സ്വർണ്ണത്തിന് നിരക്ക് വീണ്ടും 1,500 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നു. 1,502.52 ഡോളറാണ് അന്താരാഷ്ട്ര സ്വര്‍ണവില. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 90 ഡോളറിനടുത്താണ് സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായത്. 

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകർച്ചയുമാണ് ഇന്ത്യൻ വിപണിയിൽ സ്വർണ്ണവില ഉയരാൻ ഇടയാക്കുന്നത്.