Asianet News MalayalamAsianet News Malayalam

Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു; ഒറ്റയടിക്ക് കുറഞ്ഞത് 760 രൂപ

ഇന്നത്തെ 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 3915 രൂപയാണ്. 

gold-rate-today-14-06-2022
Author
Thiruvananthapuram, First Published Jun 14, 2022, 11:03 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold Rate Today) കുത്തനെ താഴ്ന്നു. ഒറ്റ ദിവസം ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്നത്തെ സ്വർണവില ഗ്രാമിന് 4740 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 37920 രൂപയാണ്. 22 കാരറ്റ് സ്വർണവിലയിലുണ്ടായ കുറവിനെ തുടർന്ന് 18 കാരറ്റ് സ്വർണത്തിനും ആനുപാതികമായ വിലക്കുറവ് ഉണ്ടായിട്ടുണ്ട്.

ഇന്നത്തെ 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 3915 രൂപയാണ്. ഇതോടെ 18 കാരറ്റ് സ്വർണം പവന് വില 31320 രൂപയായി കുറഞ്ഞിട്ടുണ്ട്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ തുടരുകയാണ്. സാധാരണ വെള്ളിയുടെ വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 66 രൂപയായിട്ടുണ്ട്.

സംസ്ഥാനത്ത് സ്വർണവിലയിലെ റെക്കോർഡ് രണ്ട് വർഷം മുൻപായിരുന്നു. 2020 ഓഗസ്റ്റ് ഏഴിനാണ് സ്വർണവില ഏറ്റവും ഉയരത്തിലെത്തിയത്. അന്ന് 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് വില 5250 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് അന്നത്തെ വില 42000 രൂപയുമായിരുന്നു. ഇതിന് ശേഷം കഴിഞ്ഞ രണ്ട് വർഷത്തിനിടെ സ്വർണവില ഗ്രാമിന് കുറയുകയും പിന്നീട് കൂടുകയും ചെയ്തിരുന്നു. എന്നാൽ റെക്കോർഡ് വില മറികടക്കാൻ കഴിഞ്ഞില്ല.

ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ)

ജൂൺ 01 - ഒരു പവൻ സ്വർണത്തിന് 200  രൂപ കുറഞ്ഞു. വിപണി വില - 38000 രൂപ 
ജൂൺ 02 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില - 38080 രൂപ 
ജൂൺ 03 -  ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില -  38480 രൂപ 
ജൂൺ 04 - ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില - 38200 രൂപ 
ജൂൺ 05 - സ്വർണവില മാറ്റമില്ലാതെ തുടർന്നു വിപണി വില -  38200 രൂപ 
ജൂൺ 06 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില - 38280 രൂപ
ജൂൺ 07 - ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില - 38080 രൂപ
ജൂൺ 08 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില - 38160 രൂപ
ജൂൺ 09 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില - 38360 രൂപ
ജൂൺ 10 - ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില - 38200 രൂപ
ജൂൺ 11 - ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില - 38680 രൂപ
ജൂൺ 12- ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില - 38680 രൂപ

ജൂൺ 13 - ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില - 38680 രൂപ

Follow Us:
Download App:
  • android
  • ios