Asianet News MalayalamAsianet News Malayalam

സ്വർണം, വെള്ളി എന്നിവയുടെ അടിസ്ഥാന ഇറക്കുമതി നിരക്ക് കുറച്ച് ഇന്ത്യ

സർക്കാർ വിജ്ഞാപന പ്രകാരം ഇറക്കുമതി ചെയ്ത സ്വർണ്ണത്തിന്റെ താരിഫ് മൂല്യം ഇപ്പോൾ 10 ഗ്രാമിന് 566 ഡോളറും വെള്ളി കിലോയ്ക്ക് 836 ഡോളറുമാണ്. 

Gold Silver Base Import Price declined
Author
New Delhi, First Published Jul 1, 2021, 11:16 PM IST

ദില്ലി: സ്വർണം, വെള്ളി എന്നിവയുടെ അടിസ്ഥാന ഇറക്കുമതി നിരക്ക് ഇന്ത്യ വെട്ടിക്കുറച്ചു. ഓരോ രണ്ടാഴ്ച കൂടുമ്പോഴും പരിഷ്കരിക്കുന്നവയാണ് അടിസ്ഥാന ഇറക്കുമതി നിരക്കുകൾ. 

വിദേശ വിപണിയിൽ വില ഇടിഞ്ഞതിനാലാണ് ഇന്ത്യൻ സർക്കാർ സ്വർണം, വെള്ളി എന്നിവയുടെ അടിസ്ഥാന ഇറക്കുമതി നിരക്ക് കുറച്ചത്. സ്വർണ്ണ വിലയിൽ 7.5 ശതമാനമാണ് ഇറക്കുമതി തീരുവ.

സർക്കാർ വിജ്ഞാപന പ്രകാരം ഇറക്കുമതി ചെയ്ത സ്വർണ്ണത്തിന്റെ താരിഫ് മൂല്യം ഇപ്പോൾ 10 ഗ്രാമിന് 566 ഡോളറും വെള്ളി കിലോയ്ക്ക് 836 ഡോളറുമാണ്. 2021 ജൂലൈ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വന്നു.

ഏറ്റവും പുതിയ വെട്ടിക്കുറവിന് മുമ്പ്, ഇറക്കുമതി ചെയ്ത സ്വർണ്ണത്തിന്റെയും വെള്ളിയുടെയും താരിഫ് മൂല്യം യഥാക്രമം 10 ഗ്രാമിന് 601 ഡോളറും കിലോഗ്രാമിന് 893 ഡോളറുമായിരുന്നു. 

അന്താരാഷ്ട്ര സ്വർണ വില ഇന്ന് ഔൺസിന് 1,777.11 ഡോളറിലെത്തി. രൂപയുടെ വിനിമയ നിരക്ക് 74.38 ആണ്. എല്ലാ ദിവസത്തെയും അന്താരാഷ്ട വിലയും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കും കണക്കാക്കി വില നിശ്ചയിക്കുന്നതിനാൽ അഭ്യന്തര സ്വർണ വിലയിൽ വ്യത്യാസം വരാനുള്ള സാധ്യത കുറവാണ്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios