കോഴിക്കോട്: ദക്ഷിണേന്ത്യയിലെ  ഏറ്റവും വലിയ ഹൈടെക്ക്‌ ഇലക്ട്രോണിക്‌സ്‌ ഗൃഹോപകരണ ഷോറൂം, ഗോപു നന്തിലത്ത്‌ ജി മാര്‍ട്ട്‌കോഴിക്കോട്‌ ഈസ്റ്റ്‌ നടക്കാവില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജൂലൈ 20 ശനിയാഴ്ച കോഴിക്കോട്‌ എം.എല്‍.എ എ. പ്രദീപ്‌കുമാറും, മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും സംയുക്തമായി ഉദ്‌ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. ബേബി ദക്ഷ ഗൗരി സുജിത്ത്‌, മാസ്റ്റര്‍ ദ്രുവ്‌ ദേവ്‌ എന്നിവര്‍ ചേര്‍ന്ന്‌ ഭദ്ര ദീപം കൊളുത്തി . ഗോപു നന്തിലത്ത്‌ ഗ്രൂപ്പ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ അര്‍ജുന്‍ നന്തിലത്ത്‌, ഷൈനി ഗോപുനന്തിലത്ത്‌, ഡയറക്ടര്‍ ഐശ്വര്യ സുജിത്ത്‌ എന്നിവര്‍ ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. 

ജി മാര്‍ട്ടിന്‍റെ കോഴിക്കോട്‌ നഗരത്തിലെ രണ്ടാമത്തേയും നന്തിലത്ത്‌ ജി മാര്‍ട്ടിന്റെ 35-ാമത്തേയും ഷോറൂമാണ്‌ ഇത്‌.  ഉദ്‌ഘാടന ദിവസം ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്ക്‌ വിസിറ്റ്‌ ആന്‍റ് വിന്‍ ഓഫറിലൂടെ ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ ഓരോ എല്‍.ഇ.ഡി ടി.വി സമ്മാനമായി നേടാം. ഗ്രാന്‍റ് ഇനോഗ്രല്‍ ബമ്പര്‍ ഓഫറിന്‍റെ ഭാഗമായി പര്‍ച്ചേസ്‌ ചെയ്യുന്നവര്‍ക്ക്‌ നറുക്കെടുപ്പിലൂടെ സമ്മാനമായി ഡാറ്റ്‌ സണ്‍ റെഡി ഗോ കാര്‍ സ്വന്തമാക്കാം, ഈ ഓഫര്‍ പത്തു ദിവസത്തേക്ക്‌ മാത്രം. 

കൂടാതെ, ജി മാര്‍ട്ട്‌ ബമ്പര്‍ ഓഫറിന്‍റെ ഭാഗമായി, ഗോപു നന്തിലത്ത്‌ ജി മാര്‍ട്ട്‌ ഷോറൂമുകളില്‍ നിന്നും പര്‍ച്ചേയ്‌സ്‌ ചെയ്യുന്നവരില്‍ നിന്നും  തിരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക്‌ നറുക്കെടുപ്പിലൂടെ ഡാറ്റ്‌സണ്‍ റെഡി ഗോ കാര്‍ സമ്മാനമായി നല്‍കുന്നു, ഈ ഓഫര്‍ 2019 ജൂലൈ 20 മുതല്‍ 2020 ജനുവരി 31 വരെയാണ്‌. ഉദ്‌ഘാടനം ചെയ്‌ത പുതിയ ഷോറൂമില്‍, പ്രമുഖ ഗൃഹോപകരണ ബ്രാന്‍ഡായ എല്‍ .ജി യുടെ ഹൈ എന്‍ഡ്‌ പ്രോഡക്‌റ്റുകളുടെ എല്‍.ജി, എച്ച്‌.എ ക്ലിനിക്കിന്‍റെയും , സാംസങ്ങ്‌ പ്രോഡക്‌റ്റുകളുടെ എസ്‌ക്ലൂസിവ്‌ ഔട്ട്‌ലെറ്റിന്‍റെ ഉദ്‌ഘാടനം എം.എല്‍.എ എ. പ്രദീപ്‌കുമാര്‍ നിര്‍വ്വഹിച്ചു. കൂടാതെ ഏറ്റവും പുതിയ വോള്‍ട്ടാസ്‌ ബെക്കോ പ്രോഡക്‌റ്റുകളുടെ ഔട്ട്‌ലെറ്റിന്‍റ്റെയും ഉദ്‌ഘാടനം മേയര്‍ തോട്ടത്തില്‍  രവീന്ദ്രനും നിര്‍വ്വഹിച്ചു.
 
പര്‍ച്ചേസ്‌ ചെയ്യുന്നവര്‍ക്ക്‌ സമ്മാനങ്ങള്‍ക്കും, ഉദ്‌ഘാടന ഓഫറുകള്‍ക്കും പുറമേ കമ്പനികള്‍ നല്‍കുന്ന ഡിസ്‌ക്കൗണ്ടുകളും എക്‌സ്റ്റന്‍റ് വാറന്‍റികളും ഗിഫ്‌റ്റുകളും സ്വന്തമാക്കാം. പലിശ രഹിതമായ കുറഞ്ഞ തവണവ്യവസ്ഥയില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഗൃഹോപകരണങ്ങള്‍ പര്‍ച്ചേസ്‌ ചെയ്യാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിരിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഷോറൂം ഏറ്റവും മികച്ച ഡിസ്‌ പ്ലേ സംവിധാനത്തോടു കൂടിയതാണ്‌. ലോകോത്തര ഗൃഹോപകരണ ബ്രാന്‍ഡുകളുടെ വര്‍ഷങ്ങളായുള്ള ഏറ്റവും മികച്ച ഡീലറായതിനാല്‍ കോഴിക്കോട്‌ നന്തിലത്ത്‌ ജിമാര്‍ട്ട്‌ ഷോറൂമില്‍ നിന്നു മാത്രം മറ്റെവിടെയും ലഭിക്കാത്ത ഏറ്റവും മികച്ച ഓഫറില്‍, ഈ ഉല്‍പ്പന്നങ്ങളെല്ലാം നിങ്ങള്‍ക്ക്‌ ലഭിക്കുന്നു.
 
ലോകോത്തര നിലവാരമുള്ള കിച്ചണ്‍ ഇന്‍റീരിയറിന്‍റെ എക്‌സ്‌ക്ലൂസിവ്‌ കളക്ഷന്‍സും, മികച്ച ക്രോക്കറിക്കുള്ള ഒരു പ്രത്യേക ഡിവിഷനും ഈ പുതിയ ഷോറൂമിന്റെ പ്രത്യേകതയാണ്‌. കൂടാതെ ഫാന്‍, കൂളര്‍, വാട്ടര്‍ ഹീറ്റര്‍ തുടങ്ങിയ മിനി ഹോം അപ്ലയന്‍സസുകള്‍ക്കും ക്രോക്കറി ഉല്‍പ്പന്നങ്ങള്‍ക്കും 50% വരെ ഡിസ്‌കൗും നല്‍കുന്നു. ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍റുകളും, ഏറ്റവും മികച്ച പ്രൊഡക്‌റ്റ്‌ ഡിസ്‌പ്ലേയും പരിചയ സമ്പന്നരായ സെയില്‍സ്‌ ടീമും ഗോപു നന്തിലത്ത്‌ ജിമാര്‍ട്ടിന്റെ സവിശേഷതയാണ്‌. ചടങ്ങില്‍ ചന്ദ്രന്‍ നന്തിലത്ത്‌, ഗോപു നന്തിലത്ത്‌ ജി മാര്‍ട്ട്‌ സി.ഇ.ഒ സുബൈര്‍.പി.എ, ഊട്ടോളി കൃഷ്‌ണന്‍കുട്ടി, ഉദയ്‌ കെ മേനോന്‍ അഡ്‌മിനിസ്‌ട്രേറ്റിവ്‌ മാനേജര്‍ ജോയ്‌ എന്‍.പി എന്നിവര്‍ പങ്കെടുത്തു.