Asianet News MalayalamAsianet News Malayalam

മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി വ്യോമയാന മന്ത്രാലയം, തന്ത്രപരമായ വില്‍പ്പനയ്ക്ക് ശ്രമം തുടരും

കമ്പനിയുടെ വില്‍പ്പനയ്ക്കായി ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്‍റെ കാലത്ത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി, സുരേഷ് പ്രഭു, നിതിന്‍ ഗാഡ്കരി തുടങ്ങിയവരെ ചേര്‍ത്ത് പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. എന്നാല്‍, അരുണ്‍ ജെയ്റ്റ്‍ലിയും സുരേഷ് പ്രഭുവും ഇപ്പോള്‍ മന്ത്രിസഭയില്‍ ഇല്ലാത്തതിനാല്‍ ഈ സമിതി പുനര്‍ രൂപീകരിക്കേണ്ടതുണ്ട്.
 
government plan to sell air India this year
Author
New Delhi, First Published Jul 1, 2019, 2:17 PM IST

ദില്ലി: എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാനുളള നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുകയാണെന്ന് വ്യോമയാന മന്ത്രാലയം. വ്യോമയാന മന്ത്രാലയത്തിന്‍റെ പ്രത്യേക വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. 2017 ജൂണ്‍ 28 നാണ് എയര്‍ ഇന്ത്യയുടെയുടെയും അഞ്ച് ഉപകമ്പനികളുടെയും തന്ത്രപരമായ ഓഹരി വില്‍പ്പനയ്ക്ക് സാമ്പത്തിക കാര്യങ്ങള്‍ക്കുളള മന്ത്രിതല സമിതി അംഗീകാരം നല്‍കിയത്. 

കമ്പനിയുടെ വില്‍പ്പനയ്ക്കായി ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്‍റെ കാലത്ത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി, സുരേഷ് പ്രഭു, നിതിന്‍ ഗാഡ്കരി തുടങ്ങിയവരെ ചേര്‍ത്ത് പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. എന്നാല്‍, അരുണ്‍ ജെയ്റ്റ്‍ലിയും സുരേഷ് പ്രഭുവും ഇപ്പോള്‍ മന്ത്രിസഭയില്‍ ഇല്ലാത്തതിനാല്‍ ഈ സമിതി പുനര്‍ രൂപീകരിക്കേണ്ടതുണ്ട്.

ഇപ്പോഴത്തെ ധനമന്ത്രി നിര്‍മല സീതാരാമനും വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും സമിതിയിലേക്ക് പുതിയതായി എത്തും. നിതിന്‍ ഗാഡ്കരി അംഗമായി തുടരാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 28 ന് വില്‍പ്പനയ്ക്ക് പറ്റിയ സമയമല്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. ഇന്ധന വില ഉയര്‍ന്ന്  നിന്നതും, രൂപയുടെ മൂല്യത്തിലെ ഇടിവുമാണ് വില്‍പ്പനയ്ക്ക് അനുകൂല സമയമല്ലെന്ന വിലയിരുത്തലിലേക്ക് പ്രത്യേക ബദല്‍ സംവിധാന യോഗത്തില്‍ തീരുമാനിക്കാന്‍ കാരണം. 

എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് സ്ഥിതിഗതികളില്‍ മാറ്റം വന്നിട്ടുണ്ടെന്ന് വ്യോമയാന മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ വിശദീകരിക്കുന്നു. 

Follow Us:
Download App:
  • android
  • ios