Asianet News MalayalamAsianet News Malayalam

നികുതി നിരക്കുകള്‍ ഉയര്‍ന്നേക്കും; സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ജിഎസ്ടി സെസ് വര്‍ധനയ്ക്ക് സാധ്യത

ഇതിന് പുറമേ വിവിധ തലങ്ങളില്‍ നിന്ന് നികുതി നിരക്കുകളില്‍ പരിഷ്കരണം വേണമെന്ന ആവശ്യവും കേന്ദ്ര സര്‍ക്കാരിന് മുന്നിലുണ്ട്. 

gst cess may increased in next gst council meeting
Author
New Delhi, First Published Feb 18, 2020, 1:17 PM IST

ദില്ലി: സംസ്ഥാനങ്ങള്‍ക്കുളള ജിഎസ്ടി നഷ്ടപരിഹാരം നികത്താന്‍ നികുതിക്ക് പുറമേയുളള സെസ് വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ നടക്കാനിരക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. എന്നാല്‍, നികുതി വര്‍ധിപ്പിക്കുന്നതിനോട് ധനമന്ത്രിക്ക് താല്‍പര്യക്കുറവുണ്ട്. എങ്കിലും സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍, സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കുന്നതിനായി നേരീയ സെസ് വര്‍ധന ഉണ്ടായേക്കുമെന്നാണ് സൂചന.  

ഇതിന് പുറമേ വിവിധ തലങ്ങളില്‍ നിന്ന് നികുതി നിരക്കുകളില്‍ പരിഷ്കരണം വേണമെന്ന ആവശ്യവും കേന്ദ്ര സര്‍ക്കാരിന് മുന്നിലുണ്ട്. സെസ് മാര്‍ഗം 98,327 കോടി രൂപ മാര്‍ച്ച് 31 ന് മുന്‍പ് പിരിച്ചെടുക്കാന്‍ കഴിയുമെന്നാണ് ബജറ്റ് രേഖകളിലൂടെ സര്‍ക്കിന്‍റെ അവകാശവാദം ഉന്നയിക്കുന്നത്. ഇക്കാര്യങ്ങളും വരുന്ന കൗൺസില്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും. 

Follow Us:
Download App:
  • android
  • ios