ദില്ലി: ധനമന്ത്രി നിര്‍മല സീതാരാമന്‍റെ അധ്യക്ഷതയില്‍ ഇന്ന് നിര്‍ണായക ജിഎസ്‍ടി കൗണ്‍സില്‍ യോഗം ചേരും. രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുളള ആദ്യ ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് ഇന്ന് നടക്കുന്നത്.

ധനമന്ത്രി എന്ന നിലയ്ക്ക് നിര്‍മല സീതാരാമന്‍ അദ്ധ്യക്ഷത വഹിക്കുന്ന ആദ്യ സുപ്രധാന യോഗമാണിത്. യോഗത്തില്‍  നികുതി വെട്ടിപ്പ് തടയുന്നതിനും ജിഎസ്ടി കര്‍ശനമായി നടപ്പിലാക്കന്നതിനുമുള്ള തീരുമാനങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ജിഎസ്ടി കൗണ്‍സിലിന്‍റെ 35 -ാമത് യോഗമാണ് ഇന്ന് ചേരുന്നത്. 

വരും നാളുകളില്‍ ബിസിനസ്സുകള്‍ക്ക് നേരെ നിരീക്ഷണം ശക്തമാക്കാനും ജിഎസ്ടി വരുമാനം വര്‍ധിപ്പിക്കാനുമുളള നടപടികള്‍ക്ക് തീരുമാനം ഉണ്ടായേക്കും.