ദില്ലി: വാഹന വിപണിയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതിന്‍റെ ഭാഗമായി ജിഎസ്ടി നിരക്കുകളില്‍ സര്‍ക്കാര്‍ കുറവ് വരുത്തിയേക്കും. അടുത്ത വെള്ളിയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഇത് സംബന്ധിച്ച് നിര്‍ണായക തീരുമാനമെടുത്തേക്കും. 

വാഹനങ്ങളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കണമെന്ന നിര്‍ദ്ദേശമാണ് കൗണ്‍സിലിന്‍റെ പരിഗണനയിലെത്തുന്നത്. അടുത്ത വെള്ളിയാഴ്ച ഗോവയിലാണ് യോഗം നടക്കുന്നത്. ജിഎസ്ടി 12 ശതമാനമാക്കണമെന്ന നിര്‍ദ്ദേശവും കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തേക്കും. 

സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വലിയ കുറവുണ്ടാകുമെന്നതിനാല്‍ നികുതി കുറയ്ക്കുന്നതിനോട് കേരളം അടക്കമുളള ചില സംസ്ഥാനങ്ങള്‍ യോജിക്കുന്നില്ല. നിരവധി വാഹന നിര്‍മാതാക്കള്‍ ജിഎസ്ടി നിരക്ക് 12 ശതമാനത്തിലേക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നികുതി കുറയുന്നതോടെ വാഹന വിലയുടെ താഴേക്ക് വന്നേക്കും.