Asianet News MalayalamAsianet News Malayalam

ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രോണിക് ബാങ്ക് ഗ്യാരന്റി പുറത്തിറക്കി എച്ച്‌ഡിഎഫ്‌സി ബാങ്ക്

ഡിജിറ്റൽ ബാങ്കിംഗ് ഇനി കൂടുതൽ എളുപ്പമാകും. നാഷണൽ ഇ-ഗവേണൻസ് സർവീസസ് ലിമിറ്റഡുമായി ചേർന്ന് ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റി നൽകുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കായി എച്ച്ഡിഎഫ്‌സി
 

HDFC Bank issues India s first Electronic Bank Guarantee
Author
First Published Sep 12, 2022, 2:32 PM IST

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രോണിക് ബാങ്ക് ഗ്യാരന്റി പുറത്തിറക്കി. നാഷണൽ ഇ-ഗവേണൻസ് സർവീസസ് ലിമിറ്റഡുമായി (എൻഇഎസ്എൽ) സഹകരിച്ചാണ് ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റി നൽകുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കായി എച്ച്ഡിഎഫ്‌സി മാറിയത്. 

കൂടുതൽ സുരക്ഷയുടെ കൈകാര്യം ചെയ്യാനും സ്റ്റാമ്പ് ചെയ്യാനും പരിശോധിച്ചുറപ്പിക്കാനും തൽക്ഷണം വിതരണംചെയ്യാനും കഴിയുന്ന പുതിയ ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടികൾ ഉപയോഗിച്ച് സമയം ലഭിക്കാൻ സാധിക്കും. എല്ലാ ഉപഭോക്താക്കൾക്കും പ്രയോജനം ചെയ്യുന്നതിനായി ഇ-ബിജിയിലേക്ക് മാറും എന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. 

Read Also:ബക്കാർഡിക്ക് ഇന്ത്യയിൽ പുതിയ നായകൻ; ആരാണ് വിനയ് ഗോലിക്കേരി

സുഗമമായ സേവനം ഉപഭോക്താക്കൾക്ക് പ്രദാനം ചെയ്യുന്ന ഒരു ബാങ്കായി അംഗീകരിക്കപ്പെടുന്നതിന് ഡിജിറ്റൈസേഷൻ ഒരു പ്രധാന ഘടകമാണെന്ന്  എച്ച്ഡിഎഫ്‌സി ബാങ്ക് ഓപ്പറേഷൻസ് ഗ്രൂപ്പ് ഹെഡ് ഭവേഷ് സവേരി പറഞ്ഞു. ഡിജിറ്റൽ ബാങ്കിംഗ് ലളിതവും സുരക്ഷിതവുമാക്കുന്ന രീതിയിൽ എല്ലാം തയ്യാറാക്കാൻ പ്രയത്നിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു  ബാങ്ക് ഗ്യാരന്റിക്ക് വേണ്ടിയുള്ള പ്രധാന അപേക്ഷകരായ എംഎസ്എംഇകൾക്ക് ബിസിനസ്സ് ചെയ്യാനുള്ള മാർഗം എളുപ്പമാക്കുന്നതിനുള്ള ഒരു പരിവർത്തന ഘട്ടമാണ് ബിജി ഇഷ്യുവിന്റെ ഡിജിറ്റൈസേഷൻ. ഞങ്ങളുടെ ഉപഭോക്താക്കൾക്കായി ബിജികൾ ഇഷ്യൂ ചെയ്യുന്നത് വേഗത്തിലാക്കാൻ എച്ച്ഡിഎഫ്‌സി ബാങ്ക് പൂർണ്ണമായും ഇബിജി പ്ലാറ്റ്‌ഫോമിലേക്ക് മൈഗ്രേറ്റ് ചെയ്യും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

 “ഇലക്‌ട്രോണിക് ബാങ്ക് ഗ്യാരന്റി അല്ലെങ്കിൽ ഇ-ബിജി സാധാരണയായി ബാങ്ക് ഗ്യാരണ്ടിയുമായി ബന്ധപ്പെട്ട ഫിസിക്കൽ ഡോക്യുമെന്റേഷൻ ഇല്ലാതാക്കുന്നു എന്ന് എൻഎസ്എൽ എംഡിയും സിഇഒയുമായ ദേബജ്യോതി റേ ചൗധരി പറഞ്ഞു, കൂടാതെ ഇ-ബിജി ഗുണഭോക്താവിന് ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകും എന്നും അദ്ദേഹം പറഞ്ഞു.  

സാധാരണയായി, ബാങ്കിൽ നിന്ന് ഫിസിക്കൽ ഗ്യാരന്റി ഗുണഭോക്താവിന് കൊറിയർ വഴി അയച്ച് വീണ്ടും പരിശോധിച്ചുറപ്പിക്കൽ എന്നിവ പൂർത്തിയാക്കാൻ 3 മുതൽ 5 ദിവസം വരെ സമയമെടുക്കും. എന്നാൽ ഇലക്‌ട്രോണിക് ബാങ്ക് ഗ്യാരന്റി ഇത് മണിക്കൂറുകൾകൊണ്ട് സാധിപ്പിക്കുന്നു. 
 

Follow Us:
Download App:
  • android
  • ios