ഇത് മൂന്നാമത്തെ തവണയാണ് എച്ച്ഡിഎഫ്സി ബാങ്ക് നിരക്കുകൾ ഉയർത്തിയത്. മെയ് 1 ന്, എച്ച്ഡിഎഫ്സി  അതിന്റെ ബെഞ്ച്മാർക്ക് നിരക്ക് 5 ബിപിഎസ് വർദ്ധിപ്പിക്കുകയും മെയ് 7 ന് 35 ബിപിഎസ്  വർദ്ധനവ് വരുത്തുകയും ചെയ്തിരുന്നു, 

മുംബൈ :ഇന്ത്യയിലെ ഏറ്റവും വലിയ വായ്പ ദാതാവായ എച്ച്ഡിഎഫ്സി ഭവനവായ്പകളുടെ പലിശ നിരക്ക് ഉയർത്തി. ഒരു മാസത്തിനിടെ മൂന്നാമത്തെ തവണയാണ് എച്ച്ഡിഎഫ്സി നിരക്കുകൾ വർധിപ്പിക്കുന്നത്. ഭവന വായ്പയുടെ റീട്ടെയില്‍ പ്രൈം ലെന്‍ഡിങ് റേറ്റ് (ആര്‍.പി.എല്‍.ആര്‍) 5 ബേസിസ് പോയിന്റ് (bps) ആണ് വർധിപ്പിച്ചത്. ഇതോടെ ഭവന വായ്പ എടുത്തവരുടെ ഇഎംഐ കുതിച്ചുയരും. ജൂണ്‍ ഒന്നു മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രബല്യത്തിൽ വന്നു. 

കഴിഞ്ഞ മെയ് രണ്ടിന് എച്ച്ഡിഎഫ്സി ബാങ്ക് നിരക്കുകള്‍ 5 ബേസിസ് പോയിന്റ് ഉയർത്തിയിരുന്നു. മേയ് ഒൻപതിന് ഒറ്റയടിക്ക് 30 ബേസിസ് പോയിന്റിന്റും ഉയർത്തിയിരുന്നു. ഇത് മൂന്നാമത്തെ തവണയാണ് എച്ച്ഡിഎഫ്സി ബാങ്ക് നിരക്കുകൾ ഉയർത്തിയത്. നിലവിൽ ഒരുമാസത്തിനുള്ളിൽ 40 ബേസിസ് പോയിന്റ് വർധനവാണ് എച്ച്ഡിഎഫ്സി വരുത്തിയിരിക്കുന്നത്. 

Read Also : IPO : ഇന്ത്യയിലെ ഏറ്റവും വലിയ വൈന്‍ നിർമ്മാതാക്കൾ ഓഹരി വിപണിയിലെക്ക്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) റിപ്പോ നിരക്ക് വർധിപ്പിച്ചതിനു പിന്നാലെ രാജ്യത്തെ എല്ലാ ബാങ്കുകളും വായ്പ നിരക്കുകൾ ഉയർത്തി തുടങ്ങിയിരുന്നു. റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റുകൾ ആണ് ഉയർത്തിയിരുന്നത്. ഇതോടെ റിപ്പോ നിരക്ക് 4.4% ആയി. പണപ്പെരുപ്പം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജൂണിൽ ചേരുന്ന പണ നയ അവലോകന യോഗത്തിൽ റിപ്പോ നിരക്ക് വീണ്ടും വർധിപ്പിക്കുമെന്ന സൂചന ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നൽകിയിരുന്നു. ജൂൺ 6-8 തീയതികളിലാണ് പണനയ അവലോകന യോഗം. 

 ഏപ്രിലിൽ ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു. 2020 മെയ് മുതല്‍ 4 ശതമാനത്തിൽ തുടർന്ന റിപ്പോ നിരക്കാണ് മേയിൽ ആർബിഐ ഉയർത്തിയത്. റഷ്യ - ഉക്രൈൻ സംഘർഷം, എണ്ണവിലയിലെ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവ രാജ്യത്തെ സമ്പദ്ഘടനയെ സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിരക്കുകൾ ഉയർത്തുന്നതെന്ന് ശക്തികാന്താ ദാസ് വ്യക്തമാക്കിയിരുന്നു. 

Read Also: 3000 പേർ പുറത്തേക്ക്; എയർ ഇന്ത്യ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ടാറ്റ 

ബാങ്കുകൾക്ക് സെൻട്രൽ ബാങ്ക് വായ്പ നൽകുന്ന നിരക്കാണ് റിപ്പോ നിരക്ക്. അതേസമയം, വിപണിയിലെ അധിക പണം തിരിച്ചെടുക്കാൻ റിസർവ് ബാങ്ക് ഹ്രസ്വകാലത്തേക്ക് ബാങ്കുകളിൽ നിന്ന് പണം കടമെടുക്കുന്ന നിരക്കാണ് റിവേഴ്സ് റിപ്പോ നിരക്ക്.

Read Also : Elon Musk : ഓഫീസിലെത്തി ജോലി ചെയ്യൂ, പറ്റില്ലെങ്കിൽ നിർത്തിയിട്ട് പോകൂ; വർക്ക് ഫ്രം ഹോം ഇനിയില്ലെന്ന് മസ്‌ക്