മെച്ചപ്പെട്ട ആരോഗ്യരംഗമുള്ള കാനഡയിൽ ആ രാജ്യത്ത് നിന്ന് തന്നെ ഈ മേഖലകളിലേക്ക് തൊഴിലാളികളെ ലഭിക്കാനുള്ള സാധ്യത കുറവാണ്. ഈ വിടവാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സ്കിൽ ഉള്ള കുടിയേറ്റക്കാർക്ക് ഉപകാരപ്പെടുക.

കാനഡയിൽ നിരവധി അവസരങ്ങൾ കുടിയേറ്റക്കാർക്ക് ഉണ്ടെങ്കിലും കാനഡ പി.ആർ നേടാൻ വളരെ എളുപ്പമുള്ള രണ്ട് മേഖലകൾ ആരോഗ്യമേഖലയും സോഷ്യൽ സർവീസുമാണ്. മെച്ചപ്പെട്ട ആരോഗ്യരംഗമുള്ള കാനഡയിൽ ആ രാജ്യത്ത് നിന്ന് തന്നെ ഈ മേഖലകളിലേക്ക് തൊഴിലാളികളെ ലഭിക്കാനുള്ള സാധ്യത കുറവാണ്. ഈ വിടവാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സ്കിൽ ഉള്ള കുടിയേറ്റക്കാർക്ക് ഉപകാരപ്പെടുക. ഈ മേഖലയിൽ ജോലിക്കാർ വളരെ കുറവാണ് എന്നതിനാൽ അതിവേഗം പി.ആർ എന്ന ലക്ഷ്യത്തിലേക്കും ഈ അവസരം നിങ്ങളെ നയിക്കും.

കാനഡയിലെ പ്രായമായ തലമുറയുടെ ശതമാനം വർഷംതോറും കൂടിവരികയാണ്. ഇതോടൊപ്പം നിയമവിധേയമായ കുടിയേറ്റം, ജനസംഖ്യ വർധനവ് എന്നിവ ആരോഗ്യരംഗത്ത് കൂടുതൽ തൊഴിലാളികളെ ആവശ്യമായി വരുന്നു.

ഈ മേഖലയിൽ നിലനിൽക്കുന്ന ഒരു വലിയ തെറ്റിദ്ധാരണ ഡോക്ടർമാരും നഴ്സുമാരും മാത്രമാണ് കാനഡയിൽ തൊഴിലവസരങ്ങൾക്ക് സാധ്യതയുള്ളവർ എന്നതാണ്. സത്യത്തിൽ ഇവർക്കൊപ്പം തന്നെ മറ്റുള്ള ആരോഗ്യപ്രവർത്തകരും ആരോഗ്യമേഖലയിൽ നിർണായകമാണ്. ഉദാഹരണത്തിന് വ്യക്തിഗത സപ്പോർട്ട് തൊഴിലാളികൾ, സോഷ്യൽ വർക്കർമാർ, അലൈഡ് ഹെൽത് പ്രൊഫഷണലുകൾ എന്നിവർക്കും തുല്യമായ പ്രാധാന്യമുണ്ട്.

ആരോഗ്യപ്രവർത്തകരെ ഉൾപ്പെടെ കാനഡയിലേക്കുള്ള കുടിയേറ്റത്തിൽ നിർണായകമായ പങ്കാണ് കഴിഞ്ഞ 27 വർഷമായി CanApprove വഹിക്കുന്നത്. ഇമിഗ്രേഷൻ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ആയിരക്കണക്കിന് മലയാളികൾക്ക് CanApprove വഴികാണിച്ചിട്ടുണ്ട്.

കാനഡയിൽ ഡിമാൻഡ് ഉള്ള തൊഴിൽ മേഖലകൾ

കാനഡയിൽ ആരോഗ്യമേഖലയിൽ നിരവധി അവസരങ്ങളുണ്ട്. അതെ പോലെ കാനഡയിലെ ടോപ്പ് ഡിമാൻഡ് ഉള്ള പ്രൊഫഷൻസ് നോക്കുകയാണെങ്കിൽ നമുക്ക് അതിൽ കൂടുതലും ആരോഗ്യമേഖലയിൽ നിന്നാണെന്ന് കാണാം രജിസ്ട്രേഡ് നഴ്സ്, ഫിസിഷ്യൻ, ഡെന്റിസ്റ്, പേഴ്സണൽ സപ്പോർട്ട് വർക്കർ, ഫാർമസിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, കെയർഗിവർ, മെഡിക്കൽ ലാബ് ടെക്നീഷ്യ തുടങ്ങിയവയാണ് ഇതിൽ പ്രധാനം.

എന്തുകൊണ്ട് ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തണം?

മികച്ച ശമ്പളം തന്നെയാണ് പ്രൊഫഷണലുകളെ കാനഡയിലേക്ക് ആകർഷിക്കുന്നത്. ആരോഗ്യമേഖലയിൽ ജോലി ചെയ്യാൻ ആളുകൾ കുറവായത് കൊണ്ട് തന്നെ മികച്ച ശമ്പളം നൽകിയാണ് ആളുകളെ നിയമിക്കുന്നത്. കൂടാതെ ജോലി സുരക്ഷയും ഇത് ഉറപ്പാക്കുന്നു. മാത്രമല്ല ആരോഗ്യം എല്ലാ പ്രൊവിൻസുകളിലും പ്രാധാന്യമുള്ള മേഖലയായതിനാൽ എവിടെയും ജോലി ചെയ്യാനാകും. കൂടാതെ പി.ആർ ഉറപ്പിക്കാൻ നിരവധി അവസരങ്ങളും ഈ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കും.

ഡിമാൻഡ് ഉള്ള തൊഴിലുകൾ

കാനഡയിൽ ആരോഗ്യമേഖലയിൽ ഒരു തൊഴിൽ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട തൊഴിൽ അവസരങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

സോഷ്യൽ വർക്കർ, ഏർളി ചൈൽഡ്ഹുഡ് എജ്യുക്കേറ്റർ, കമ്മ്യൂണിറ്റി സർവീസ് വർക്കർ, യൂത്ത് കൌൺസിലർ, മെന്റൽ ഹെൽത് പ്രൊഫഷണലുകൾ എന്നിവയാണ് മികച്ച അവസരങ്ങൾ.

കാനഡയിൽ ഈയിടെ പരിഷ്കരിച്ച ചൈൽഡ് കെയർ നിയമങ്ങൾ, മാനസികാരോഗ്യത്തിന് നൽകുന്ന പ്രാധാന്യം, സീനിയർ കെയർ നിയമങ്ങൾ എന്നിവ ഈ തൊഴിലുകൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ കാരണമായിട്ടുണ്ട്.

രണ്ട് രീതിയിലാണ് ഈ ജോലികൾ നിങ്ങളുടെ ഭാവിയെ പോസിറ്റീവ് ആയി ബാധിക്കുക. ഒന്ന്, കമ്മ്യൂണിറ്റികളുമായി നേരിട്ട് ബന്ധമുള്ള ജോലി എന്നതിനാൽ ഇത് അവശ്യ സർവ്വീസായി മാറും. രണ്ടാമത് എളുപ്പത്തിൽ പി.ആർ എന്നതിനും സഹായിക്കും.

എങ്ങനെയാണ് ഹെൽത്കെയർ, സോഷ്യൽ സർവീസ് വർക്കർ ജോലികൾ പി.ആർ ലഭിക്കാൻ സഹായിക്കുക?

ആരോഗ്യപ്രവർത്തകർക്ക് ഇമിഗ്രേഷന് എക്സ്പ്രസ് എൻട്രി, പി.എൻ.പി, എ. ഐ. പി തുടങ്ങിയ വഴികളാണുള്ളത്. പ്രത്യേകിച്ച് എക്സ്പ്രസ് എൻട്രിയിലെ കാറ്റഗറി അനുസരിച്ചുള്ള നറുക്കെടുപ്പു മൂലം ഒട്ടനവധി പേർക്കാണ് കാനഡയിലേക്ക് അടുത്തായി വഴി തുറന്നത്.

ഹെൽത്കെയർ, സോഷ്യൽ സർവീസ് മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഫെഡറൽ എക്സ്പ്രസ് എൻട്രി (എഫ്.എസ്.ഡബ്ല്യു, സി.ഇ.സി) എന്നിവയാണ് അനുയോജ്യം.

കാറ്റഗറി അനുസരിച്ചുള്ള ഡ്രോകൾ ആരോഗ്യ പ്രവർത്തകർക്ക് എക്സ്പ്രസ് എൻട്രി എളുപ്പമാക്കുന്നു. കുറഞ്ഞ സി.ആർ.എസ് കട്ട് ഓഫ് ആണ് പ്രത്യേകത. കഴിഞ്ഞ ഡ്രോ അനുസരിച്ച് വളരെ കുറഞ്ഞ സി.ആർ.എസ് സ്കോർ ആയ 470 ആയിരുന്നു യോഗ്യത. ഈ എക്സ്പ്രസ് എൻട്രി ഡ്രോകളിൽ 2025 വർഷം നിരവധി പേർക്കാണ് CanApprove വഴി ഇതിനോടകം ഐ.റ്റി.എകൾ ലഭിച്ചത്. ഓൺടാറിയോ, ബി.സി, അത്ലാന്റിക് പ്രവശ്യകളിൽ പി.എൻ.പി പ്രോഗ്രാമുകൾ ഈ മേഖലയിലെ തൊഴിലാളികൾക്ക് ഇൻവിറ്റേഷനുകൾ നൽകുന്നുണ്ട്.

ആരെയും ആകർഷിക്കുന്ന ശമ്പളം, ആനുകൂല്യങ്ങൾ

ആരോഗ്യമേഖലയിലെ എല്ലാ ജോലികൾക്കും മികച്ച ശമ്പളമാണ് ലഭിക്കുക. ഇത് കൂടാതെ ഒരു വികസിത രാജ്യത്ത് ജീവിക്കുന്നതിന്റെ എല്ലാ ആനുകൂല്യങ്ങളും മെച്ചപ്പെട്ട സൌകര്യങ്ങളും ആസ്വദിക്കാം.

ഉദാഹരണത്തിന് നഴ്സ് ജോലിക്ക് സാധാരണ കാനഡയിൽ 65,000 ഡോളർ മുതൽ 100,000 ഡോളർ വരെ ശമ്പളം ഉറപ്പിക്കാം. പി.എസ്.ഡബ്ല്യു ജോലിക്ക് 35,000 ഡോളർ മുതൽ 50,000 ഡോളർ വരെ ലഭിക്കും. സോഷ്യൽ വർക്കർ ജോലിക്ക് 60,000 ഡോളർ മുതൽ 85,000 ഡോളർ വരെ നേടാം.

ആനുകൂല്യങ്ങളിൽ സൌജന്യ ചികിത്സ, പെൻഷനുകൾ, യൂണിയൻ പിന്തുണ, ജോി സുരക്ഷ എന്നിവ ഉൾപ്പെടുന്നു. കൂടാതെ മെച്ചപ്പെട്ട വർക് ലൈഫ് ബാലൻസ് ഉറപ്പാക്കുന്നതിനൊപ്പം കുടുംബത്തോടൊപ്പം ജീവിക്കാനും കഴിയുന്നു.

കരിയർ സെറ്റാക്കാൻ എങ്ങനെ CanApprove സഹായിക്കും?

നിങ്ങളുടെ സ്കില്ലുകൾക്ക് യോജിച്ച കരിയർ തെരഞ്ഞെടുക്കാം എന്നതാണ് CanApprove നൽകുന്ന ഏറ്റവും മികച്ച ഓപ്ഷൻ. കൃത്യമായ ജോലിയോ വിദ്യാഭ്യാസ പ്രോഗ്രാമോ ആയി നിങ്ങളുടെ പ്രൊഫൈൽ കൂട്ടിയോജിപ്പിക്കുന്ന കരിയർ മാപ്പിങ് ചെയ്യാം.

കൂടാതെ വീസ പിന്തുണയ്ക്കുള്ള എല്ലാ സഹായവും നൽകുന്നു. ഇതിൽ രേഖകൾ, ലൈസൻസിങ് ഗൈഡൻസ്, അഭിമുഖങ്ങൾക്കുള്ള പിന്തുണ എന്നിവയും ഉൾപ്പെടുന്നു.

2025-ൽ മാത്രം CanApprove വഴി നിരവധി ആരോഗ്യപ്രവർത്തകർക്കാണ് കാനഡയിൽ പി.ആർ ഇൻവിറ്റേഷനുകൾ ലഭിച്ചത്.

CanApprove: ആഗോള സാന്നിധ്യം

ഇന്ത്യയിലും വിദേശത്തുമായി CanApprove ശാഖകളുണ്ട്. കേരളത്തിൽ തൃശ്ശൂർ, അങ്കമാലി, കൊച്ചി, കോഴിക്കോട്, തിരുവല്ല, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ശാഖകളുള്ളത്. കൂടാതെ കോയമ്പത്തൂർ, ചെന്നൈ, ബെംഗലൂരൂ എന്നിവിടങ്ങളിലും ഓഫീസുകളുണ്ട്. അന്താരാഷ്ട്ര ഓഫീസുകൾ കാനഡ, ഓസ്ട്രേലിയ, ഖത്തർ, ദുബായ് എന്നിവിടങ്ങളിലാണ്. നേരിട്ടും വിർച്വലായും കൺസൾട്ടേഷൻ നടത്താം എന്നതും പ്രത്യേകതയാണ്.

നിങ്ങളുടെ സ്കില്ലുകൾ ആണ് പ്രധാനം

കാനഡയുടെ ഭാവിയിൽ ആരോഗ്യപ്രവർത്തകർ നിർണായകമാണ്. നിലവിൽ ഈ മേഖലയിൽ തൊഴിലാളികൾ കുറവാണ് എന്നതിനാൽ ദീർഘകാലത്തേക്ക് കാനഡയിൽ തുടരാനും കരിയർ കെട്ടിപ്പടുക്കുവാനും ഈ അവസരം സഹായിക്കും. ഇപ്പോൾ തന്നെ CanApprove സഹായത്തോടെ നിങ്ങളുടെ യോഗ്യത പരിശോധിക്കാം, കാനഡയിലേക്കുള്ള പി.ആർ വേഗത്തിലേക്കാം.