ഉയർന്ന ശമ്പളം, സ്ഥിരതയുള്ള ജോലി, മികച്ച കരിയർ —ഈ മൂന്ന് ഘടകങ്ങളും ഉറപ്പാക്കുന്ന ഇന്ത്യയിലും വിദേശത്തും ഡിമാൻഡ് കൂടി വരുന്ന ഒരേ ഒരു മേഖലയാണ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ.

ആധുനിക തൊഴിൽ രംഗത്ത് ഏറ്റവും വേഗത്തിൽ വികസിച്ചുവരുന്ന മേഖലകളിൽ ഒന്നാണ് ആരോഗ്യ മേഖല. പ്രത്യേകിച്ച് യുവ തലമുറക്ക് സുരക്ഷിതമായ ഒരു കരിയർ ഉറപ്പാക്കാൻ ആരോഗ്യ മേഖല അനവധിയായ തൊഴിൽ അവസരങ്ങൾ നൽകുന്നുണ്ട്. ഉയർന്ന ശമ്പളം, സ്ഥിരതയുള്ള ജോലി, മികച്ച കരിയർ —ഈ മൂന്ന് ഘടകങ്ങളും ഉറപ്പാക്കുന്ന ഇന്ത്യയിലും വിദേശത്തും ഡിമാൻഡ് കൂടി വരുന്ന ഒരേ ഒരു മേഖലയാണ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ. ഒട്ടനവധി നാഷണൽ & ഇൻ്റർനാഷണൽ ഹോസ്പിറ്റൽ ബ്രാൻഡ്‌സ് ഇന്ത്യയിലേക്ക് എത്തുന്നതും ഈ മേഖലയുടെ മാറ്റ് കൂട്ടുന്നുണ്ട്.

ഇന്ത്യയിൽ നിരവധി സ്ഥാപനങ്ങൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ഹോസ്പിറ്റൽ മാനേജ്മെൻ്റ് കോഴ്സുകൾ നടത്തുന്നുണ്ട്. ഹോസ്പിറ്റൽ മാനേജ്മെൻ്റ് രംഗത്ത് നല്ലൊരു കരിയർ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന മികച്ച കോഴ്സ് ആണ് IACET അംഗീകാരം നേടിയ ഇന്ത്യയിലെ ഏക വിദ്യഭ്യാസ സ്ഥാപനമായ ഐബിസ് ഒരുക്കിയിരിക്കുന്ന ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകൾ. ഉയർന്ന അംഗീകാരമുള്ള ഇത്തരത്തിലൊരു പ്രീമിയം കോഴ്സ് യുകെ, യു.എസ്.എ പോലുള്ള വിദേശ രാജ്യങ്ങളിൽ പ്രതിവർഷം ലക്ഷങ്ങളോളം ഫീസ് വരുമ്പോൾ, വളരെ കുറഞ്ഞ ചിലവിൽ അന്താരാഷ്ട്ര അംഗീകാരത്തോടെ നാട്ടിൽ തന്നെ പഠിക്കാം എന്നതാണ് പ്രധാനപ്പെട്ട പ്രതേകത. പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ഡിപ്ലോമയും ബിരുദം പൂർത്തിയാക്കിയവർക്ക് പിജി ഡിപോമയും നേരിട്ട് ക്യാമ്പസുകളിൽ എത്തിയോ, ഓൺലൈൻ ആയോ പഠിക്കാനുള്ള സൗകര്യവും ഐബിസ് ഇൻസ്ടിട്യൂഷൻസ് നൽകുന്നുണ്ട്. ഇൻ്റർനാഷണൽ അംഗീകാരമുള്ള ഈ ഒരു കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ മാനേജ്മെൻ്റ് മേഖലയിൽ ചുരുങ്ങിയ സമയത്തിൽ ആഗോളതലത്തിൽ മികച്ച തൊഴിൽ നേടി ഒരു വിജയകരമായ കരിയർ തുടങ്ങാം.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ടൂളുകൾ ഉൾപ്പെടുത്തിയ ഏറ്റവും നൂതനമായ സിലബസും ഏറ്റവും മികച്ച പരിശീലനവുമാണ് ഐബിസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ വിദ്യാർത്ഥികൾക്ക് നൽകുന്നത്. ഇന്ത്യയിലും വിദേശത്തും അംഗീകാരമുള്ള നാഷണൽ & ഇൻ്റർനാഷണൽ സർട്ടിഫിക്കേഷനുകൾ, വെർച്വൽ റിയാലിറ്റി ക്ലാസ് മുറികൾ, ലൈവ് ട്രെയിനിംഗുകൾ, ഒരു വർഷത്തെ കോഴ്‌സിനൊപ്പം പ്രോജക്ട്, ഇൻ്റേൺഷിപ്പ് എന്നിവയും വിപുലമായ പ്രായോഗിക പരിശീലനവും കോഴ്സിൻ്റെ ഭാഗമായി ഐബിസ് നൽകുന്നു.

ആധുനിക പഠനസൗകര്യങ്ങളോട് കൂടിയുള്ള ഐബിസിൻ്റെ തൃശ്ശൂർ, കോഴിക്കോട്, കൊച്ചി, കോട്ടയം , പെരിന്തൽമണ്ണ , തിരുവനന്തപുരം ക്യാമ്പസുകളിലാണ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ് നിലവിൽ ലഭ്യമാകുന്നത്. ഇതുകൂടാതെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയി പഠിക്കാനുള്ള അവസരവും ഐബിസ് നൽകുന്നുണ്ട്. കേരളത്തിന് പുറത്ത് ബാംഗ്ലൂർ, ഡൽഹി എന്നിവിടങ്ങളിലും ഐബിസ് ക്യാമ്പസുകൾ സജീവമാണ്.

ഐബിസ് ഓരോ വര്‍ഷവും ഇന്ത്യയിലും വിദേശത്തുമായി അഞ്ഞൂറോളം പ്രമുഖ മെഡിക്കൽ സ്ഥാപനങ്ങളുമായി സഹകരിച്ച് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ വിദ്യാർത്ഥികൾക്കായി പ്ലേസ്‌മെൻറ് ഡ്രൈവുകൾ സംഘടിപ്പിക്കാറുണ്ട്, ഇതിലൂടെ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലും വിദേശത്തും ഉള്ള പ്രമുഖ സൂപർ സ്പെഷാലിറ്റി ഹോസ്പിറ്റലുകളിൽ ഉയർന്ന ശമ്പളത്തോടുകൂടിയ മികച്ച തൊഴിൽ അവസരങ്ങൾ നേടുവാനുള്ള അവസരം ലഭിക്കുന്നു. ഐബിസിൽ നിന്നും പ്രതി വർഷം ആയിരത്തോളം വിദ്യാർത്ഥികൾ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ പഠനം വിജയകരമായി പൂർത്തിയാക്കുന്നു. കൂടാതെ അയ്യായിരത്തിലധികം വിദ്യാർത്ഥികൾ ഈ കാലയളവിൽ ഐബിസിൻ്റെ പിന്തുണയോടെ ആഗോളതലത്തിൽ ആഗ്രഹിച്ച കരിയർ സ്വന്തമാക്കിയിട്ടുണ്ട്.

ഈ കുറഞ്ഞ കാലയളവിൽ നിരവധി ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ സ്ഥാപനം കൂടിയാണ് ഐബിസ്. കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള മിനിസ്ട്രി ഓഫ് സ്കിൽ ഡെവലപ്മെൻ്റ് നൽകുന്ന സ്റ്റേറ്റ് ഓഫ് ദി ആർട്ട് എഡ്യൂക്കേഷൻ പ്രൊവൈഡർ പുരസ്ക്കാരം നേടിയ കേരളത്തിലെ ഒരേയൊരു വിദ്യഭ്യാസ സ്ഥാപനവും ഇന്ത്യയിലെ 14 ഇൻസ്റ്റിട്യൂഷനുകളിൽ ഒന്നുമാണ് ഐബിസ്. ഇത് കൂടാതെ ഗ്ലോബല്‍ എക്സലന്‍സ് അവാര്‍ഡ്, ടൈം ബിസിനസ് പുരസ്‌കാരമായ ഐകോണിക് ഗ്ലോബല്‍ എഡ്യൂക്കേഷന്‍ പ്രൊവൈഡര്‍ അവാര്‍ഡ്, സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട് എഡ്യൂക്കേഷന്‍ പ്രൊവൈഡര്‍ പുരസ്‌കാരങ്ങൾ ഇതിനകം ഐബിസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസിന് ലഭിച്ചിട്ടുണ്ട്