പ്രായപൂർത്തിയാകാത്തവർക്ക് എങ്ങനെ പാൻ കാർഡിന് അപേക്ഷിക്കാം, എത്ര ചെലവ് വരുമെന്ന് പരിശേധിക്കാം

രാജ്യത്തെ എല്ലാ പൗരന്മാർക്കും പാൻ കാർഡ് ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആദായനികുതി വകുപ്പ് മെയ് 8-ന് ഒരു ഇ-കാമ്പെയ്‌ൻ ആരംഭിച്ചിട്ടുണ്ട്. ഈ ഇ-കാമ്പെയ്‌നിന്റെ ഭാ​ഗമായി 18 വയസ്സിന് താഴെയുള്ളവർക്ക് പാൻ കാർഡ് എടുക്കേണ്ടതിൻ്റെ ആവശ്യകതയും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക കാര്യങ്ങൾ നടത്തുന്നത് മുതിർന്നവർ മാത്രമല്ല, മൈനർ ആയിട്ടുള്ളവർക്കും സാമ്പത്തിക കാര്യങ്ങൾക്കായി പാൻ കാർഡ് ആവശ്യമായി വന്നേക്കാം. പ്രായപൂർത്തിയാകാത്തവർക്ക് അവരുടെ മാതാപിതാക്കളെയോ രക്ഷിതാവിനെയോ മുൻനിർത്തികൊണ്ട് പാൻ കാർഡിന് അപേക്ഷിക്കാം. 

പ്രായപൂർത്തിയാകാത്തവർക്ക് എങ്ങനെ പാൻ കാർഡിന് അപേക്ഷിക്കാം, എത്ര ചിലവ് വരുമെന്ന് പരിശേധിക്കാം

ഓൺലൈൻ അപേക്ഷ

1. NSDL വെബ്സൈറ്റ് സന്ദർശിച്ച് ഫോം 49A ഡൗൺലോഡ് ചെയ്യുക

2. ഫോം 49A പൂരിപ്പിക്കുക, നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക, ശരിയായ വിഭാഗം തിരഞ്ഞെടുത്ത് എല്ലാ വ്യക്തിഗത വിവരങ്ങളും പൂരിപ്പിക്കുക.

3. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, ആവശ്യമായ രേഖകൾ, മാതാപിതാക്കളുടെ ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യുക.

4. മാതാപിതാക്കളുടെ ഒപ്പ് അപ്‌ലോഡ് ചെയ്ത് 107 രൂപ ഫീസ് അടക്കുക.

5. അപേക്ഷാ നില ട്രാക്ക് ചെയ്യുന്നതിന് ഫോം സമർപ്പിക്കുകയും രസീത് നമ്പർ സ്വീകരിക്കുകയും ചെയ്യുക.

6. പരിശോധിച്ചുറപ്പിച്ചതിന് ശേഷം, 15 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പാൻ കാർഡ് ലഭിക്കും.

ഓഫ്‌ലൈൻ അപേക്ഷ

1. ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ NSDL ഓഫീസിൽ നിന്നോ ഫോം 49A നേടുക.

2. ഫോം പൂരിപ്പിക്കുക. കുട്ടിയുടെ രണ്ട് ഫോട്ടോകളും ആവശ്യമായ രേഖകളും അറ്റാച്ചുചെയ്യുക.

3. പൂരിപ്പിച്ച ഫോമും രേഖകളും അടുത്തുള്ള NSDL ഓഫീസിൽ ഫീസ് സഹിതം സമർപ്പിക്കുക.

4. പരിശോധിച്ചുറപ്പിച്ചതിന് ശേഷം, നൽകിയിരിക്കുന്ന വിലാസത്തിലേക്ക് പാൻ കാർഡ് അയയ്ക്കും.