സമ്പത്തിന്റെ അവസാനവാക്ക് ആയിരുന്നു ഇന്ത്യക്കാർക്ക് മുകേഷ് അംബാനി. അതിനാൽ തന്നെ ഇദ്ദേഹത്തിന്റെ ജീവിതരീതിയും ഈ പണമെല്ലാം അദ്ദേഹം എന്ത് ചെയ്യുന്നു എന്ന് അറിയാനുള്ള കൗതുകവും ജനങ്ങളിൽ നിറഞ്ഞുനിന്നു.
മുംബൈ: ബിസിനസ് ലോകത്തെ വാർത്തകളിൽ നിരന്തരം നിറഞ്ഞുനിൽക്കുന്ന ഒരാളാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി (Mukesh Ambani). ഇന്ത്യയിലെയും ഏഷ്യയിലെയും രണ്ടാമത്തെ അതിസമ്പന്നനാണ് അദ്ദേഹം. ഏറെക്കാലം രാജ്യത്തെയും ഏഷ്യാ വൻകരയിലെയും അതി സമ്പന്നനായിരുന്നു അദ്ദേഹം. ഈയടുത്താണ് അദ്ദേഹത്തെ മറികടന്ന് ഗൗതം അദാനി ഒന്നാം സ്ഥാനം നേടിയത്.
സമ്പത്ത് എന്നാൽ മുകേഷ് അംബാനി എന്ന നിലയിലേക്ക് ഇന്ത്യ ചിന്തിച്ച ഒരു കാലമുണ്ടായിരുന്നു. സമ്പത്തിന്റെ അവസാനവാക്ക് ആയിരുന്നു ഇന്ത്യക്കാർക്ക് മുകേഷ് അംബാനി. അതിനാൽ തന്നെ ഇദ്ദേഹത്തിന്റെ ജീവിതരീതിയും ഈ പണമെല്ലാം അദ്ദേഹം എന്ത് ചെയ്യുന്നു എന്ന് അറിയാനുള്ള കൗതുകവും ജനങ്ങളിൽ നിറഞ്ഞുനിന്നു.
മുംബൈയിൽ അദ്ദേഹം പണിത ആന്റിലിയ എന്ന ബഹുനില വീടും അവിടുത്തെ ജീവനക്കാരും അവരുടെ വേതനവും അങ്ങനെ ഒരുപാട് കാര്യങ്ങൾ എന്നും വാർത്തകളിൽ നിറഞ്ഞ് നിന്നു. അറുന്നൂറിലേറെ ജീവനക്കാരാണ് അംബാനിയുടെ വസതിയായ ആന്റിലിയയിൽ ഉള്ളത്. ഇവിടത്തെ പാചകക്കാരുടെ മാസ ശമ്പളം രണ്ട് ലക്ഷം രൂപയാണ്.
ഇവർക്ക് ലൈഫ് ഇൻഷുറൻസ് പരിരക്ഷയും ആരോഗ്യ ഇൻഷുറൻസും അടക്കം നിരവധി ആനുകൂല്യങ്ങൾ ഉണ്ട്. ചില പാചകക്കാർക്ക് രണ്ട് ലക്ഷത്തിൽ കൂടുതൽ രൂപ മാസശമ്പളം ലഭിക്കുന്നുണ്ട്. പാചകക്കാർക്കായി ഒരു മാനേജർ ഉണ്ട്. അദ്ദേഹത്തിന്റെ ശമ്പളം അഞ്ച് ലക്ഷം രൂപയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ വീട്ടിലെ എല്ലാ നിലയിലും ഒരു മാനേജർ വീതം കാര്യങ്ങളോട് മേൽനോട്ടച്ചുമതല വഹിക്കുന്നുണ്ട്.
ഇന്ത്യയിലെ അതിസമ്പന്നരായ സ്ത്രീകളിൽ മുന്നിൽ റോഷ്നി; പട്ടികയിൽ വൻ കുതിപ്പുമായി ഫാൽഗുനി
എച്ച് സി എൽ ടെക്നോളജീസ് ചെയർപേഴ്സൺ റോഷ്നി നാടാർ നിലവിൽ ഇന്ത്യയിലെ ഏറ്റവും അതിസമ്പന്നയായ സ്ത്രീയെന്ന പദവി നിലനിർത്തി. 2021 നെ അപേക്ഷിച്ച് റോഷ്നിയുടെ ആസ്തി 54 ശതമാനം ഉയർന്ന് 84330 കോടി രൂപയായി.
തന്റെ ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് കരിയർ ഉപേക്ഷിച്ച് നൈകാ എന്ന ഫാഷൻ ബ്രാന്റിന് തുടക്കം കുറിച്ച് ഫാൽഗുനി നയർ ആണ് രണ്ടാമത്. 57520 കോടി രൂപയാണ് ഇവരുടെ ആസ്തി.
Read Also: അനിൽ അംബാനിയുടെ ഭാര്യ ടിനയോ മുകേഷ് അംബാനിയുടെ ഭാര്യ നിതയോ? ആർക്കാണ് കൂടുതൽ ആസ്തി
കൊടാക് പ്രൈവറ്റ് ബാങ്കിങ് - ഹുറുൺ ലിസ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് പട്ടിക. ഫൽഗുനിക്ക് 59 വയസാണ് പ്രായം. ഒരു വർഷത്തിനിടെ ഇവരുടെ ആസ്തി 963 ശതമാനം ഉയർന്നു.
കിരൺ മസുംദാർ ഷായാണ് രാജ്യത്തെ അതിസമ്പന്നരായ സ്ത്രീകളിൽ മൂന്നാം സ്ഥാനത്ത്. ഇവരുടെ ആസ്തി ഒരു വർഷത്തിനിടെ 21 ശതമാനം ഇടിഞ്ഞ് 29030 കോടി രൂപയിലെത്തി. ഇന്ത്യയിൽ ജനിച്ച് ഇന്ത്യയിൽ വളർന്ന് ഇന്ത്യയിൽ ജീവിക്കുന്ന സ്ത്രീകളെ ഉൾക്കൊള്ളിച്ചുള്ളതാണ് ഈ പട്ടിക.
ഇതിൽ ആദ്യ നൂറ് പേരുടെ സമ്പത്ത് ഒരു വർഷത്തിനിടെ കുതിച്ചുയർന്നു. 2020 ൽ 2.72 ലക്ഷമായിരുന്ന ആകെ ആസ്തി 2021 ൽ 4.16 ലക്ഷമായി. മുൻപ് 100 കോടി രൂപയ്ക്ക് മുകളിൽ ആസ്തിയുള്ളവരാണ് പട്ടികയിൽ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 300 കോടി രൂപയ്ക്ക് മുകളിലുള്ളവരായി.
Read Also: അമ്പോ... അംബാനി..! ഒരു മിനിറ്റിൽ മുകേഷ് അംബാനിയുടെ വരുമാനം എത്ര? കണക്ക് ഇതാ
ആദ്യ പത്ത് സ്ഥാനക്കാരെ നിർണയിച്ച കട്ട് ഓഫ് 6620 കോടി രൂപയാണ്. ദില്ലി തലസ്ഥാന പരിധിയിൽ നിന്ന് 25 പേരും മുംബൈയിൽ നിന്ന് 21 പേരും ഹൈദരാബാദിൽ നിന്ന് 12 സ്ത്രീകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
