Asianet News MalayalamAsianet News Malayalam

പാൻ കാർഡ് ദുരുപയോഗം ചെയ്യപ്പെട്ടോ? എങ്ങനെ അറിയാം

മിക്ക സ്ഥലങ്ങളിലും പാൻ കാർഡ് ആവശ്യപ്പെടുന്നതിനാൽ പൊതുജനങ്ങളും ആശങ്കയിലാണ്. അതുകൊണ്ടുതന്നെ തട്ടിപ്പുകാരിൽ നിന്നും നിങ്ങളുടെ പാൻ കാർഡ് എങ്ങനെ സുരക്ഷിതമാക്കാമെന്നത് അറിയാം

How to Check If Your PAN Card Has Been Fraudulently Used apk
Author
First Published Oct 22, 2023, 1:29 PM IST

ന്ത്യൻ പൗരന്റെ സുപ്രധാന രേഖയാണ് പാൻ കാർഡ്. സാമ്പത്തിക ഇടപാടുകൾ നടത്തണമെങ്കിൽ ഇന്ന് പാൻ കാർഡ് കൂടിയേ തീരു. ഇൻകം ടാക്സ് ഫയൽ ചെയ്യാൻ പാൻ കാർഡില്ലാതെ പറ്റില്ല. അതുകൊണ്ടുതന്നെ പാൻ കാർഡ്  സൂക്ഷിച്ചുവെക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. ഡിജിറ്റലൈസേഷൻ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്നതിനാൽ, ഓൺലൈൻ തട്ടിപ്പുകളും ഇന്ന് വലിയ ഭീഷണി ഉയർത്തുന്നുണ്ട്. അടുത്തിടെ, എംഎസ് ധോണി, ശിൽപ ഷെട്ടി, മാധുരി ദീക്ഷിത് തുടങ്ങിയ സെലിബ്രിറ്റികളുടെ പാൻകാർഡ് ദുരുപയോഗം ചെയ്തതായുള്ള വാർത്തകൾ വന്നിരുന്നു. മിക്ക സ്ഥലങ്ങളിലും പാൻ കാർഡ് ആവശ്യപ്പെടുന്നതിനാൽ പൊതുജനങ്ങളും ആശങ്കയിലാണ്. അതുകൊണ്ടുതന്നെ തട്ടിപ്പുകാരിൽ നിന്നും നിങ്ങളുടെ പാൻ കാർഡ് എങ്ങനെ സുരക്ഷിതമാക്കാമെന്നത് നോക്കാം.

ALSO READ: 'വിവാഹത്തിന് പറ്റിയ സ്ഥലം ഇതുതന്നെ' ഇന്ത്യൻ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകളുടെ നോട്ടം ഇനി ഇവിടേക്ക്

നിങ്ങളുടെ പാൻ കാർഡ് ദുരുപയോഗം ചെയ്യപ്പെട്ടോ എന്ന് എങ്ങനെ പരിശോധിക്കാം?

നിങ്ങളുടെ പാൻ കാർഡ്   ദുരുപയോഗം ചെയ്യപ്പെട്ടോ എന്ന് പരിശോധിക്കാനുള്ള ഏറ്റവും നല്ല മാർഗം സിബിൽ റിപ്പോർട്ട് പരിശോധിക്കുകയാണ്. ഈ റിപ്പോർട്ടിൽ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ വായ്പകളും ക്രെഡിറ്റ്കാർഡ് വിവരങ്ങളും അടങ്ങിയിരിക്കുന്നു. ഈ റിപ്പോർട്ടിൽ നിങ്ങളുടെ അറിവില്ലാത്ത ഏതെങ്കിലും ക്രെഡിറ്റ് കാർഡോ വായ്പയോ ഈ ക്രെഡിറ്റ് റിപ്പോർട്ടിൽ കാണിച്ചാൽ ഉടൻ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതുണ്ട്. സിബിൽ  മാത്രമല്ല, ഇക്വിഫാക്സ്, ഏക്സ്‌പീരിയൻ, പേടിഎം, ബാങ്ക് ബസാർ പോലുള്ള മറ്റ് ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോകളിൽ നിന്നുള്ള റിപ്പോർട്ടുകളും ഇതിനായി ഉപയോഗിക്കാം.

ALSO READ; ഭൂമിയിലെ ഏറ്റവും വലിയ ധനിക! അംബാനി, ടാറ്റ, മസ്‌ക്, ബെസോസ് എന്നിവരുടെ ആസ്തി കൂട്ടിയാലും അടുത്തെത്തില്ല

നിങ്ങളുടെ പാൻ നമ്പർ ദുരുപയോഗം ചെയ്താൽ, എങ്ങനെ റിപ്പോർട്ട് ചെയ്യാം?

* ആദ്യം TIN NSDL-ന്റെ ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക

* ഹോം പേജിൽ കസ്റ്റമർ കെയർ സെക്ഷൻ സെലക്ട് ചെയ്യുക. അവിടെ  ഒരു ഡ്രോപ്പ്-ഡൗൺ മെനു ഓപ്പൺ ആകും
 
* ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് 'പരാതികൾ/ ചോദ്യങ്ങൾ' എന്ന വിൻഡോ ഓപ്പൺ ചെയ്യുക

 * പരാതി ഫോമിൽ ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക. ക്യാപ്ച കോഡ് നൽകി 'സമർപ്പിക്കുക' ക്ലിക്ക് ചെയ്യുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios