അന്താരാഷ്ട്ര തലത്തില്‍ മാന്ദ്യമുണ്ടായാല്‍ ഭൂരിപക്ഷം ബാങ്കുകളും സാമ്പത്തികമായി ലാഭകരമായിരിക്കില്ലെന്നും അവര്‍ പറയുന്നു. 

ദില്ലി: പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മക്കിന്‍സി ആന്‍ഡ് കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ട് ആഗോള ധനകാര്യ രംഗത്തെ ആശങ്കകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇനിയൊരു മാന്ദ്യമുണ്ടായാല്‍ അതിനെ അതിജീവിക്കാനുളള ശേഷി ലോകത്തെ പകുതിയില്‍ അധികം ബാങ്കുകള്‍ക്കും ഇല്ലെന്നാണ് മക്കിന്‍സിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

അന്താരാഷ്ട്ര തലത്തില്‍ മാന്ദ്യമുണ്ടായാല്‍ ഭൂരിപക്ഷം ബാങ്കുകളും സാമ്പത്തികമായി ലാഭകരമായിരിക്കില്ലെന്നും അവര്‍ പറയുന്നു. മാന്ദ്യത്തെ പ്രതിരോധിക്കാനുളള മാര്‍ഗ്ഗങ്ങളും മക്കിന്‍സി റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ബാങ്കുകളുടെ സാങ്കേതിക വിദ്യ കൂടുതല്‍ പരിഷ്കരിക്കുക, ലയന സാധ്യതകള്‍ പരിശോധിക്കുക, പുതിയ മേഖലകളും പ്രവര്‍ത്തനങ്ങളും കണ്ടെത്തി അതില്‍ നിന്ന് വരുമാനം ഉറപ്പാക്കുക എന്നിവയാണ് മക്കിന്‍സി നിര്‍ദ്ദേശിക്കുന്ന പ്രതിരോധ മാര്‍ഗ്ഗങ്ങള്‍.