Asianet News MalayalamAsianet News Malayalam

നിക്ഷേപങ്ങൾക്ക് വമ്പൻ പലിശ; "അമൃത് മഹോത്സവ് എഫ്ഡി" ഉത്സവകാല ഓഫറുമായി ഈ ബാങ്ക്

ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഉത്സവകാല ഓഫറുകൾ ഉപയോഗപ്പെടുത്താം. മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച് ഉയർന്ന പലിശ. നിരക്കുകൾ അറിയാം 
 

IDBI Bank has launched the Amrit Mahotsav FD scheme
Author
First Published Oct 21, 2022, 4:33 PM IST

ദില്ലി:  സ്വകാര്യമേഖലയിലെ വായ്പദാതാവായ ഐഡിബിഐ ബാങ്ക് സ്ഥിര നിക്ഷേപം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ഉത്സവകാല ഓഫ്ഫർ അവതരിപ്പിച്ചു. 2022 ഒക്ടോബർ 21 മുതൽ ആരംഭിക്കുന്ന ഓഫ്ഫർ 555 ദിവസത്തേക്കാണ് ഉണ്ടാകുക. "അമൃത് മഹോത്സവ് എഫ്ഡി" എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ 6.90 ശതമാനം പലിശ ലഭിക്കും. 

2022 ഒക്‌ടോബർ 21 മുതൽ പ്രാബല്യത്തിൽ വരുന്ന പദ്ധതിയുടെ ഭാഗമായി, വിവിധ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്ക് ഉയർത്തിയിട്ടുണ്ട്. ഒരു വർഷത്തെ നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.75 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. അതേസമയം രണ്ട് വർഷത്തേക്കുള്ള നിക്ഷേപത്തിന്റെ പലിശ നിരക്ക്  ഇപ്പോൾ 6.85 ശതമാനം ആണ്. 

"അമൃത് മഹോത്സവ് എഫ്ഡി" പദ്ധതിക്ക് കീഴിൽ സാധാരണ പൗരന്മാർക്ക് 6.40 ശതമാനം പലിശനിരക്കും  മുതിർന്ന പൗരന്മാർക്ക് 6.90 ശതമാനം പലിശനിരക്കും ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശ ലഭിക്കും.

മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക എഫ്ഡി നിരക്കുകൾ

2022 ഏപ്രിൽ 20-നാണ് മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ ഐഡിബിഐ നമൻ സീനിയർ സിറ്റിസൺ ഡെപ്പോസിറ്റ് പദ്ധതി ബാങ്ക് അവതരിപ്പിച്ചത്.  ഒരു വർഷം മുതൽ പത്ത് വർഷം വരെയാണ് കാലാവധി. ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട്, ഐഡിബിഐ ബാങ്ക് അതിന്റെ റസിഡന്റ് സീനിയർ സിറ്റിസൺ ഉപഭോക്താക്കൾക്ക് നിലവിലുള്ള അധിക നിരക്കായ 0.50 ശതമാനത്തേക്കാൾ 0.25 ശതമാനം ഉയർന്ന പലിശ നിരക്ക് എല്ലാ വർഷവും നൽകുന്നു, ഇതോടെ  സ്റ്റാൻഡേർഡ് നിരക്കിനേക്കാൾ 0.75 ശതമാനം അധിക ആനുകൂല്യമാണ് മൊത്തത്തിൽ ലഭിക്കുക.  

Follow Us:
Download App:
  • android
  • ios