2019 മെയ് മാസത്തിൽ സൂചിക 135.4 പോയിന്റ് ആയിരുന്നു. 

ദില്ലി: രാജ്യത്തെ വ്യവസായ ഉൽപ്പാദന സൂചിക (ഐഐപി) 2020 മെയ് മാസത്തെക്കാൾ 29.3 ശതമാനം ഉയർന്നു. 2020 മെയ് മാസത്തിൽ 90.2 പോയിന്റായിരുന്ന സൂചിക ഇക്കുറി നൂറ് ക‌ടന്ന് 116.6 പോയിന്റിലേക്ക് ഉയർന്നു. 

എന്നാൽ, ഇത് 2019 ലെ നിലവാരത്തെക്കാൾ താഴെയാണ്. 2019 മെയ് മാസത്തിൽ സൂചിക 135.4 പോയിന്റ് ആയിരുന്നു. പോയ വർഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് മിക്ക വ്യവസായിക ഉൽപ്പാദന രം​ഗത്തും വളർച്ചയുണ്ടായി. ഫാക്‌ടറി ഉൽപ്പാദന മേഖലയിൽ 34.5 ശതമാനം വളർച്ചയുണ്ടായപ്പോൾ ഖനന രം​ഗത്ത് 23.3 ശതമാനവും വൈദ്യുതോൽപ്പാദനത്തിൽ 7.5 ശതമാനവും വളർച്ചയുണ്ടായി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona