ദില്ലി: അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കരുത്തരായിരുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിനുണ്ടായ (ഐഎല്‍ &എഫ്എസ്) തകര്‍ച്ച രാജ്യത്തെ ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് പ്രതിസന്ധിയാകുന്നു. സ്വകാര്യ മേഖലയിലെ ലക്ഷക്കണക്കിന് ജീവനക്കാരുടെ 9,700 കോടി രൂപയോളം വരുന്ന  പ്രൊവിഡന്‍റ്, പെന്‍ഷന്‍ ഫണ്ടുകളാണ് ഐഎല്‍ &എഫ്എസ് സാമ്പത്തിക പ്രതിസന്ധി മൂലം കുടുങ്ങിക്കിടക്കുന്നത്. 

രാജ്യത്തെ ഏകദേശം 1,400 കമ്പനികളിലെ ജീവനക്കാരുടെ പണമാണ് ഇത്തരത്തില്‍ കൈമാറ്റം ചെയ്യാന്‍ കഴിയാത്ത വിധം പ്രശ്നത്തിലായത്. ദേശീയ കമ്പനി ട്രൈബ്യൂണലിന് മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്ന്മൂലത്തിലാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളുളളത്. ജീവനക്കാരുടെ വിഹിതം നഷ്ടമായേക്കുമെന്ന തോന്നലിനെ തുടര്‍ന്നാണ് വിവിധ കമ്പനികള്‍ ട്രൈബ്യൂണലിന് മുന്‍പാകെയെത്തിയത്. 

പെന്‍ഷന്‍/ പ്രൊവിഡന്‍റ് ഫണ്ടുകള്‍ ട്രസ്റ്റുകള്‍ ചേര്‍ന്നാണ് കോടികള്‍ വരുന്ന തുക ഐഎല്‍ &എഫ്എസ് ഗ്രൂപ്പ് ബോണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്.