Asianet News MalayalamAsianet News Malayalam

പ്രതീക്ഷിത ജിഡിപി വളർച്ച 9 %: പ്രധാനമന്ത്രിയുടെ നയങ്ങളുടെ ഗുണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖ‍ർ

പല ലോകരാജ്യങ്ങളെക്കാളും മികച്ചതാണ് ഇന്ത്യയുടെ സാമ്പത്തികാവസ്ഥയെന്നാണ് ഐ എം എഫ് റിപ്പോർട്ട് ചൂണ്ടികാട്ടുന്നതെന്ന പട്ടികയും രാജീവ് ചന്ദ്രശേഖർ പങ്കുവച്ചിട്ടുണ്ട്

IMF report says India GDP growth estimate 9%, Union Minister Rajeev Chandrasekhar praises PM Modi
Author
New Delhi, First Published Jan 26, 2022, 6:59 PM IST

ദില്ലി: ഇന്ത്യയുടെ പ്രതീക്ഷിത സാമ്പത്തിക വളർച്ചാ നിരക്ക് (GDP) ഒൻപത് ശതമാനമെന്ന ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്‍റെ (IMF) റിപ്പോർട്ട് രാജ്യത്തിന്‍റെ സാമ്പത്തികാവസ്ഥയുടെ കരുത്ത് കാട്ടുന്നതാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ (Union Minister Rajeev Chandrasekhar). പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (PM Narendra Modi) നയങ്ങളാണ് ഇന്ത്യയുടെ പ്രതീക്ഷിത സാമ്പത്തിക വളർച്ചാ നിരക്ക് ഒൻപത് ശതമാനത്തിലേക്കെത്തിച്ചതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. പ്രധാനമന്ത്രിയുടെ ആത്മ നിർഭർ ഭാരത് പദ്ധതി ഇന്ത്യയുടെ സാമ്പത്തികാവസ്ഥയുടെ കരുത്ത് കൂട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പല ലോകരാജ്യങ്ങളെക്കാളും മികച്ചതാണ് ഇന്ത്യയുടെ സാമ്പത്തികാവസ്ഥയെന്നാണ് ഐ എം എഫ് റിപ്പോർട്ട് ചൂണ്ടികാട്ടുന്നതെന്ന ഗ്രാഫും രാജീവ് ചന്ദ്രശേഖർ പങ്കുവച്ചിട്ടുണ്ട്.

 

ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളർച്ചാ നിരക്ക് 9 ശതമാനമെന്ന് ഐഎംഎഫ്

ചൊവ്വാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്കിലാണ് സാമ്പത്തിക വളർച്ചാ നിരക്ക് പുതുക്കിയുള്ള ഐഎംഎഫ് റിപ്പോർട്ട് പുറത്തുവന്നത്. മാർച്ച് 31 ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള സാമ്പത്തിക വളർച്ചാ നിരക്കാണ് ഐഎംഎഫ് പുതുക്കി നിശ്ചയിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.3 ശതമാനം താഴേക്ക് പോയിരുന്നു. ഇപ്പോൾ ഐഎംഎഫ് പ്രവചിച്ചിരിക്കുന്ന നിരക്ക് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട 9.2 ശതമാനത്തിലും റിസർവ് ബാങ്ക് പ്രവചിച്ച 9.5 ശതമാനത്തിലും കുറവാണെങ്കിലും സാമ്പത്തിക രംഗത്ത് പ്രതീക്ഷ നൽകുന്നതാണ്. മൂഡിസ് ഇന്ത്യ 9.3 ശതമാനം വളർച്ച നേടുമെന്നാണ് പ്രവചിച്ചത്. അതേസമയം ലോകബാങ്ക് ഇന്ത്യ 8.3 ശതമാനം വളർച്ച നേടുമെന്നും ഫിച്ച് റേറ്റിങ്സ് ഇന്ത്യ 8.4 ശതമാനം വളർച്ച നേടുമെന്നുമാണ് പ്രവചിച്ചിരിക്കുന്നത്.

'ഇത്തവണ തന്നെ ആ ഒന്നാം സ്ഥാനം ഇന്ത്യ തിരിച്ചുപിടിക്കും'; കേന്ദ്രത്തിന്റെ കണക്കിൽ പ്രതീക്ഷ

Follow Us:
Download App:
  • android
  • ios